കരിങ്കടലിൽ (Black Sea) വാണിജ്യ കപ്പലിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. കപ്പലിലെ ചീഫ് ഓഫീസറായ സാഗർഗുപ്ത ആണ് മരണപ്പെട്ടത്.ജൂലൈ 18-ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘MV OMORFI’ എന്ന വാണിജ്യ കപ്പലിനുനേരെയായിരുന്നു ആക്രമണം. ആകെ 10 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ മൂന്ന് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ സാഗർ ഗുപ്ത കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് ഇന്ത്യൻ ജീവനക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

മരണപ്പെട്ട നാവികന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി റഷ്യയിലെ ഇന്ത്യൻ എംബസി പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു.സാധാരണക്കാരായ നാവികർക്കും അന്താരാഷ്ട്ര വ്യാപാരാവശ്യങ്ങൾക്കുള്ള കപ്പലുകൾക്കും നേരെ വർദ്ധിച്ചുവരുന്ന ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഇന്ത്യ ആവശ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ കാണുക.
Like, Share & Subscribe ചെയ്യാൻ മറക്കരുത്! 🔔
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#BlackSea #ShipAttack #SagarGupta #IndianSailor #MVOmorfi #MEAIndia #BreakingNews #MalayalamNews #MerchantNavy







