പ്രളയത്തിൽ ഒറ്റപ്പെട്ട ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ തന്നെ പണയം വെച്ച ആ ധീരന്റെ മുന്നിൽ മരണവും തോറ്റുപോയിരുന്നെങ്കിൽ എന്ന് കേരളം ആഗ്രഹിച്ചുപോവുകയാണ്. കണ്ണൂർ ചെറുപുഴ മീന്തുള്ളിയിലെ മലവെള്ളപ്പാച്ചിലിൽ കർഷകനായ ബെന്നിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച് ഒഴുക്കിൽ കാണാതായ റാപ്പിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. റാഫ്റ്റിൽ സ്ഥലത്തെത്തിയ രാജേഷും സുഹൃത്തുക്കളും എറിഞ്ഞുകൊടുത്ത കയർ തെങ്ങിൽ കെട്ടുന്നതിനിടെ ബെന്നിയുടെ വിരൽ അതിനിടയിൽ മുറുകി. അതഴിച്ച് കെട്ടുമ്പോഴേക്കും രാജേഷ് നീന്തിയെത്തി. തന്റെ ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ച് കയറിൽ തൂങ്ങി കരയിലേക്ക് നീങ്ങുമ്പോൾ രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. 40 മീറ്ററോളം വീതിയുള്ള പുഴയിൽ കുത്തൊഴുക്കും പാറക്കെട്ടുകളുമുണ്ടെങ്കിലും രാജേഷിന് ഒന്നും പറ്റില്ലെന്നായിരുന്നു എല്ലാവരുടെയും വിശ്വാസം.”ഏതൊഴുക്കിനെയും മറികടക്കാൻ കഴിവുള്ളവനാണ്” എന്ന് പ്രിയപ്പെട്ടവർ നെഞ്ചോടു ചേർത്തുപിടിച്ച ആ ചെറുപ്പക്കാരൻ, കരകവിഞ്ഞൊഴുകുന്ന കാര്യങ്കോട് പുഴയിലെ മരണച്ചുഴിക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു എന്നത് ഉൾക്കൊള്ളാൻ കഴിയാത്ത നോവാണ്. ഒടുവിൽ പുളിങ്ങോം പാലത്തിന് സമീപത്തു നിന്നും രാജേഷിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയപ്പോൾ, ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് അസ്തമിച്ചത്.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#RajeshCherupuzha #KeralaHero #TrueHero #RIPRajesh #MeenthulliTragedy #MalayalamNews #Inspiration #Humanity #KeralaReels #Tribute








