കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക ദൗത്യത്തിൽ ഇന്ത്യക്ക് ആറ് സൈനികരെ നഷ്ടമായതായി കേന്ദ്ര സർക്കാർ ഒടുവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു വർഷത്തിന് ശേഷമാണ്, ഈ ധീര സൈനികരുടെ വിവരങ്ങൾ സർക്കാർ ആദ്യമായി പരസ്യപ്പെടുത്തുന്നത്. ഇവരുടെ ത്യാഗത്തെ ആദരിച്ചുകൊണ്ട് ആറ് പേരുടെയും പേരുകൾ ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ ‘ത്യാഗ് ചക്ര’യിൽ ആലേഖനം ചെയ്തു.
രാജ്യത്തിന്റെ വീരപുത്രന്മാർ ഇവരാണ്:
1-സുബേദാർ മേജർ പവൻ കുമാർ (കരസേന)
2-റൈഫിൾമാൻ സുനിൽ കുമാർ – വീർ ചക്ര (കരസേന)
3-ലാൻസ് നായിക് ദിനേശ് കുമാർ (കരസേന)
4-ഹവിൽദാർ സുനിൽ കുമാർ സിങ് (കരസേന)
5-മൂഡ് മുരളി നായിക് (അഗ്നിവീർ, കരസേന),
6-സർജന്റ് സുരേന്ദ്ര കുമാർ – വായു മെഡൽ (വ്യോമസേന)
2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊലയ്ക്ക് തിരിച്ചടിയായാണ് ഇന്ത്യൻ സായുധ സേന ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. കര-വ്യോമ-നാവിക സേനകൾ സംയുക്തമായി പാക്ക് അധിനിവേശ കശ്മീരിലെയും പാക്കിസ്ഥാനിലെയും ഒൻപതോളം ഭീകരവാദ ക്യാമ്പുകൾ തകർത്ത ദൗത്യമായിരുന്നു. ജനശ്ശബ്ദം ന്യൂസിൻ്റെ ആദരാഞ്ജലികൾ.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews






