ചരിത്രത്തിലാദ്യമായി അത്യാധുനിക ‘സീ ഡ്രോണുകൾ’ ഉപയോഗിച്ചാണ് യു.എസ്. ഇത്തവണ ഇറാന്റെ നാവിക-സൈനിക കേന്ദ്രങ്ങൾ തകർത്തത്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ആക്രമണ ശേഷി ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും മിസൈൽ കേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.

നേരത്തെ ഇറാനിലെ ബന്ദർ അബ്ബാസിൽ അമേരിക്ക ആക്രമണം നടത്തിയതായി സ്ഫോടനശബ്ദം കേട്ടതായും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കയുടെ സ്ഥിരീകരണം.കമാൻഡർ ഇൻ ചീഫിന്റെ നിർദ്ദേശപ്രകാരമാണ് ആക്രമണങ്ങളെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു.ഇത് ഇറാന് കനത്ത തിരിച്ചടിയാണ്. ഹോർമുസ് കടലിടുക്കിൽ സാധാരണക്കാരെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള അവരുടെ ശേഷി കുറയ്ക്കുന്നതാണ്.യു.എസ്. സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു. ഇറാന്റെ മുങ്ങിക്കപ്പലും കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന ഒരു കേന്ദ്രവും ആക്രമിക്കുന്ന ദൃശ്യങ്ങൾ യു.എസ്. സെൻട്രൽ കമാൻഡ് തന്നെ പുറത്തുവിട്ടിരുന്നു. സീ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതാദ്യമായാണ് ഇറാനെതിരേ അമേരിക്ക സീ ഡ്രോണുകൾ പ്രയോഗിക്കുന്നത്. ഇറാനിലെ മാഷഹറിലുള്ള ഒരു കാർഷിക പമ്പിങ് സ്റ്റേഷനുനേരെ നടന്ന യുഎസ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.ആക്രമണങ്ങളിൽ ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, ബോട്ടുകൾ എന്നിവയുൾപ്പെടെ തകർത്തിട്ടുണ്ട്.
വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക.
#USIranConflict #USMissileStrike #SeaDrones #HormuzStrait #MiddleEastTension #USCENTCOM #BreakingNews #janashabdamnews #janashabdham #trending #malayalamnews #malayalam #growyourchannel #moresubscribers2026 #latestnews #keralanews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






