സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ക്ക് പിന്നാലെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖല കൂട്ടത്തോടെ സർവീസ് നിർത്തുന്നു. സർവീസ് നിർത്തുന്നതിന്റെ മുന്നോടിയായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇതിനകം 1080 ബസുകളാണ് മോട്ടോർ വാഹന വകുപ്പിന് ‘ജി ഫോം’ സമർപ്പിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. തൃശൂർ, കോട്ടയം, വയനാട്, കോഴിക്കോട്, എറണാകുളം, പാലക്കാട്, കാസർകോട്, പത്തനംതിട്ട, കൊല്ലം തുടങ്ങിയ ജില്ലകളെല്ലാം കടുത്ത യാത്രാക്ലേശത്തിന്റെ നിഴലിലാണ്.

സർവീസുകൾ പൂർണ്ണമായി നിർത്തുന്നതിന് മുന്നോടിയായി, വണ്ടികൾ ഓടാതിരിക്കുന്ന കാലയളവിലെ നികുതി ഒഴിവാക്കി കിട്ടുന്നതിനാണ് ബസ് ഉടമകൾ ‘ജി ഫോം’ സമർപ്പിക്കുന്നത്. വരുന്ന ജൂലൈ ഒന്ന് മുതൽ ഓട്ടം നിർത്താൻ അനുമതി തേടി വിവിധ ജില്ലകളിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച അപേക്ഷകളുടെ എണ്ണം താഴെ പറയുന്ന പ്രകാരമാണ്:
വയനാട്: 250
തൃശൂർ: 200
കാസർകോട്: 200
എറണാകുളം: 150
മലപ്പുറം: 120
പാലക്കാട്: 90
കോഴിക്കോട്: 70
കോട്ടയം: 50

മൂന്ന് മാസത്തിലൊരിക്കലാണ് നിലവിൽ സ്വകാര്യ ബസുകൾ നികുതി അടയ്ക്കേണ്ടത്. മുൻപ് സീറ്റുകളുടെ എണ്ണം നോക്കി നിശ്ചയിച്ചിരുന്ന നികുതി, 2017 ഒക്ടോബർ 17 മുതൽ ബസ് ഫ്ലോറിന്റെ വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിലാക്കി മാറ്റിയിരുന്നു. ഇതോടെ ഒരു ബസിന് മൂന്ന് മാസത്തിൽ 7,000 രൂപയോളം അധിക ബാധ്യതയാണ് വന്നുചേർന്നത്. ഇതിനൊപ്പമാണ് അടിക്കടിയുണ്ടാകുന്ന ഡീസൽ വിലവർദ്ധനയും.
എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലാണ് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സർക്കാർ ഉത്തരവായത്. ഇതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാവുകയും, പ്രതിദിനം 3,000 മുതൽ 5,000 രൂപ വരെ വരുമാന നഷ്ടം സംഭവിക്കുകയും ചെയ്യുന്നതായി ബസ് ഉടമകൾ വ്യക്തമാക്കുന്നു.

മത്സ്യബന്ധന ബോട്ടുകൾക്ക് നൽകുന്നത് പോലെ ഡീസലിന് സബ്സിഡി അനുവദിക്കുക, നിലവിലെ റോഡ് ടാക്സ് നാലിലൊന്നായി കുറയ്ക്കുക എന്നിവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യങ്ങൾ.
സ്വകാര്യ ബസ് മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു ലക്ഷത്തിലധികം തൊഴിലാളികളും, അനുബന്ധ മേഖലകളായ വർക്ക്ഷോപ്പുകൾ, സ്പെയർപാർട്സ് കടകൾ എന്നിവയിലെ ജീവനക്കാരും ഇതോടെ വഴിയാധാരമാകും. സ്വകാര്യ ബസുകൾ കൂട്ടത്തോടെ ഒതുങ്ങുന്നതോടെ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ യാത്ര ദുരിതത്തിലാകുമെന്നതിൽ യാതൊരു സംശയവുമില്ല.
ഈ വാർത്തയെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണുക.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam






