പുതിയ സംസ്ഥാന സർക്കാരിന്റെ വാഗ്ദാനങ്ങളുടെ പിൻബലത്തിൽ വാഹനങ്ങൾ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാമെന്നും സ്റ്റിക്കറും ലൈറ്റുമൊക്കെ യഥേഷ്ടം ഫിറ്റാക്കാമെന്നും എല്ലാം അടുത്തിടെ ചില റിപ്പോർട്ടുകൾ വന്നിരുന്നു . ‘ഇനിയെല്ലാം ശരിയാകും’ എന്ന് കരുതി സന്തോഷിച്ചിരുന്നവർക്ക് പക്ഷേ കേന്ദ്ര സർക്കാരിന്റെ മറുപടി വലിയൊരു സ്പീഡ് ബ്രേക്കറായി മാറി എന്നതാണ് സ്ഥിതി.വാഹനങ്ങളുടെ രൂപമാറ്റത്തിൽ യാതൊരുവിധ മാനദണ്ഡങ്ങളും നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വി.ÂശിവദാസൻÂഎം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി. 1988-ലെ കേന്ദ്ര മോട്ടോർ വാഹന നിയമം മറികടന്ന് സ്വന്തം നിലയിൽ ഇളവുകൾ നൽകാൻ കേരളത്തിനാകില്ല. വേഗത നിയന്ത്രിക്കാനുള്ള ചെറിയൊരു അധികാരം മാത്രമാണ് നിലവിൽ സംസ്ഥാനങ്ങൾക്കുള്ളത്.ഇന്ധനം മാറ്റുക, സുരക്ഷാ ഉപകരണങ്ങൾ വെക്കുക, ഭിന്നശേഷിക്കാർക്കുള്ള മാറ്റങ്ങൾ വരുത്തുക എന്നിവയ്ക്ക് മാത്രമാണ് കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുള്ളത്. അതിന് ‘ഫോം 22-സി’ വഴി അനുമതി വാങ്ങി മാറ്റങ്ങൾ വരുത്തി 14 ദിവസത്തിനകം ആർ.സി ബുക്കിൽ ചേർക്കണം.ചുരുക്കത്തിൽ, വണ്ടി സ്റ്റൈലാക്കാൻ ഇറങ്ങിയവർക്ക് ഇനി കേന്ദ്രത്തിന്റെ കടുത്ത നിയമങ്ങൾ തന്നെ നോക്കേണ്ടി വരും എന്നർത്ഥം
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#VehicleModification #KeralaMVD #CarLoversKerala #NitinGadkari #KeralaAutoNews #CarModificationKerala #AutoUpdates







