പ്രളയ ജലത്തിൽ ആറന്മുളയിൽ പെട്ടുപോയവരെ രക്ഷിക്കാൻ രാപകൽ ഓടിയ ഓഫ്-റോഡ് വണ്ടിക്ക് ദോഷം കണ്ടെത്തി പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്! പ്രളയബാധിതരെ കരകയറ്റാനും ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാനും ഓടിയ ആ വണ്ടിക്ക് ഉദ്യോഗസ്ഥർ പൊക്കിയത് 5,000 രൂപയുടെ പിഴ. കാരണം കേട്ടാൽ ആരും ചിരിക്കരുത്! വാഹനത്തിൽ അധിക ലൈറ്റുകളുണ്ട്;പുക പരിശോധന സർട്ടിഫിക്കറ്റുമില്ല! വെള്ളകെട്ടിൽ ‘കേടായ ലൈറ്റ് നന്നാക്കാൻ പോയ വഴിക്കാണ് ഈ വക ‘കുറ്റങ്ങൾ’ എംവിഡി സ്ക്വാഡ് കണ്ടുപിടിച്ചത്. സംഗതി സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും പാട്ടായതോടെ രംഗം കൊഴുത്തു. ആറന്മുള എംഎൽഎ അബിൻ വർക്കി വിഷയം ഏറ്റെടുത്തതോടെ സംഗതി പൊല്ലാപ്പായി. യൂത്ത് കോൺഗ്രസ്സ്കാർ കലിപ്പോടെ രംഗത്തിറങ്ങി പണം അടച്ചെങ്കിലും, സംഗതി പിടിവിട്ടില്ല. MLA അടക്കമുള്ളവരുടെ പരാതികൾ നേരെ മുഖ്യമന്ത്രിയിലേക്കും ഗതാഗത മന്ത്രിയുടെ മേശപ്പുറത്തേക്കും എത്തി. പിന്നാലെ പിഴയിട്ട അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, എം ഷമീർ എന്നിവർക്ക് കിട്ടി കിടിലൻ പണി—സസ്പെൻഷൻ! സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
#MVD #KeralaNews #Aranmula #ReliefWork #ViralNews #KeralaPolice #TrendingNow #MalayalamNews
കൂടുതൽ അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039










