പത്തനാപുരം കല്ലുംകടവ് ശാലോം പുരത്ത് വാടകയ്ക്ക് താമസിക്കുന്ന 19 വയസ്സുള്ള പെൺകുട്ടിക്കും 65 വയസ്സുള്ള വല്യമ്മയ്ക്കും നേരെ അയൽവാസികളുടെ ക്രൂരമായ ആക്രമണം.സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന മിഥുൻ, പിതാവ് സുനിൽ, മാതാവ് ജലജ എന്നിവർ ചേർന്നാണ് അതിക്രമം നടത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മിഥുനും സുനിലും പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയും വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തു.ഇതിലുള്ള വൈരാഗ്യം തീർക്കാനാണ് മിഥുനും മാതാപിതാക്കളും ചേർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. പെൺകുട്ടിയെ തലയ്ക്ക് കുത്തിപ്പിടിച്ച് നിലത്തേക്ക് വലിച്ചെറിയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് പത്തനാപുരം പൊലീസ് എത്തിയപ്പോഴേക്കും പ്രധാന പ്രതിയായ മിഥുൻ ഓടി രക്ഷപ്പെട്ടു.
കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#PathanapuramAssault ##WomenSafetyKerala #CCTVAttack #PathanapuramPolice #StopViolenceAgainstWomen #KeralaCrime #YouthAttack #SafetyFirst #TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #NewsUpdates #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs







