യുഎഇ തീരത്ത് ദുബായ് പോർട്ട് റാഷിദിന് സമീപം നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കാണാതായ മറ്റൊരു ജീവനക്കാരനായി രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ജിബ്രാൾട്ടർ പതാകയുള്ള ‘ഹെർക്കുലീസ് സ്റ്റാർ’ എന്ന എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ദുബായിലെ പോർട്ട് റാഷിദിൽ നിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ അകലെ കപ്പൽ നങ്കൂരമിട്ടിരുന്ന സമയത്തായിരുന്നു സംഭവം.കപ്പലിന് നേരെ ഡ്രോൺ വഴിയോ അല്ലെങ്കിൽ തിരിച്ചറിയാത്ത ഒരു പ്രൊജക്റ്റൈൽ വഴിയോ ആണ് ആക്രമണം ഉണ്ടായതെന്ന് സമുദ്ര സുരക്ഷാ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തലുകൾ വ്യക്തമാക്കുന്നു. തിരിച്ചറിയാത്ത വസ്തു പതിച്ചതിനെത്തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചരിയുകയും ഉള്ളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ടെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. കാണാതായ ജീവനക്കാരനെ കണ്ടെത്താൻ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ നടക്കുകയാണ്. കപ്പലിലെ മറ്റ് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.സമുദ്ര സുരക്ഷാ സേനകളും അന്വേഷണ സംഘങ്ങളും പരിശോധന കർശനമാക്കിയിട്ടുണ്ട്.

#Janashabdamnewട #Dubai #GulfNews #OilTankerAttack #HerculesStar #UAEUpdates #KeralaNews #BreakingNewsMalayalam #MaritimeSecurity #MiddleEastNews #DubaiNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







