Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

എന്നെ പിടിക്കാൻ ആയെങ്കിൽ ശ്രമിക്കൂ…ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും നിയമപാലകരെയും വെല്ലുവിളിച്ച് അർജുൻ ആയങ്കി.വേണ്ടി വന്നാൽ വെടിവെക്കുമെന്ന് പോലീസ്

സോഷ്യൽ മീഡിയയിൽ റീൽസും പോസ്റ്റുകളുമിട്ട് ‘ഒളിവിൽ’ കളിക്കുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൂട്ടാൻ കേരള പോലീസ് തീവ്രമായ  ശ്രമത്തിലാണ്.കോതമംഗലത്തെ ‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’ റിസോർട്ട് റെയ്ഡിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലും ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ആയങ്കി ഒളിവിൽ പോയത്. സ്വർണ്ണക്കടത്ത് കേസുകൾ, ക്വട്ടേഷൻ പ്രവർത്തനങ്ങൾ, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഭീഷണികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ആയങ്കി അറിയപ്പെടുന്നത്. “കഴിയുമെങ്കിൽ എന്നെ പിടികൂടൂ” എന്ന് പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ വെടിക്കെട്ട് പോസ്റ്റുകളുമായി ഇയാൾ സജീവമായതോടെ കലിപ്പിലായ പോലീസ് ആലുവ റൂറൽ എസ്പി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ 10 അംഗ പ്രത്യേക സ്ക്വാഡിനെ തന്നെ രംഗത്തിറക്കി. ഇതിനിടെ സഹോദരൻ അഖിലിനെ പോലീസ് തൃശ്ശൂരിൽ നിന്ന് തൂക്കിയിട്ടുണ്ട്. ഊർജിതമായ തിരച്ചിൽ നടക്കുമ്പോഴും, സോഷ്യൽ മീഡിയയിലൂടെ ആയങ്കി പോസ്റ്റുകൾ തുടരുന്നതാണ് പൊലീസിന്റെ തലവേദന. ഏതായാലും “ഇനിയെന്ത് നടക്കുമെന്ന് കണ്ടോളൂ” എന്ന് ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക്, ഈ ഒളിച്ചുകളിക്ക് പോലീസ് ഉടൻ തന്നെ ഫുൾസ്റ്റോപ്പ് ഇടുമെന്നാണ് പ്രതീക്ഷിക്കുന്നത്!

#ArjunAyanki #KeralaPolice #SpecialSquad #MalayalamNews #LatestNews #KeralaUpdates

Advertisement

കൂടുതൽ അറിയാൻ  വീഡിയോ കാണുക 👇

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement