ഇന്ന് രാത്രി ഇറാന് നേരെ അതിശക്തമായ ആക്രമണം നടത്തും: മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
അങ്കാറ: ഇറാന് നേരെ ഇന്ന് രാത്രി അതിശക്തമായ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പേർഷ്യൻ ഗൾഫിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയും ഇറാൻ തുടർച്ചയായി ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം യു.എസ് നടത്തിയ പ്രത്യാക്രമണത്തിൽ തങ്ങളുടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് പുറമെ വൈദ്യുതി നിലയങ്ങൾ, കുടിവെള്ള പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില 5 ശതമാനത്തോളം ഉയർന്നു. ഏത് തരത്തിലുള്ള തിരിച്ചടിക്കും തങ്ങളും സജ്ജമാണെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews







