പത്തനംതിട്ട ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതികളായ ആറന്മുള, കുളനട, മെഴുവേലി എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഭരണതലത്തിലെ ചുവപ്പുനാടകളിലും നിയമക്കുരുക്കുകളിലും പെട്ട് അനിശ്ചിതത്വത്തിലായി.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതികളുടെ പുരോഗതിക്കായി ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി അനുമതി, റോഡ് കട്ടിങ് അനുമതി എന്നിവയിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഉയരുന്ന ആവശ്യം. കഴിഞ്ഞ മെയ് മാസത്തിൽ ജല അതോറിറ്റി തിരുവല്ല സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നെങ്കിലും തുടർനടപടികൾ വേഗത്തിലായിട്ടില്ല.
ജില്ലയിലുടനീളം 90 ലക്ഷം ലിറ്റർ ശേഷിയുള്ള 11 ജലശുദ്ധീകരണ ശാലകളുടെ ടെൻഡർ നടപടികൾ ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. വിതരണ ശൃംഖല സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള റോഡ് കട്ടിങ് അനുമതി ലഭിക്കാൻ വൈകുന്നതും തിരിച്ചടിയാകുന്നു. ‘എ’ കാറ്റഗറിയിലുള്ള പദ്ധതികൾ പൂർത്തീകരിക്കുന്നതിനായി മാത്രം ഏകദേശം 1500 കോടി രൂപയുടെ ആവശ്യമുണ്ട്. കൂടാതെ, ശബരിമലയിലെ അപ്പാച്ചിമേട്, നീലിമല ടോപ്പ്, നീലിമല ബൂസ്റ്റിങ് പമ്പ് ഹൗസുകൾ അടിയന്തരമായി നവീകരിക്കേണ്ട അവസ്ഥയിലാണ്.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







