Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: ചമ്പത് റായി രാജിവെച്ചു; എട്ടുപേർ അറസ്റ്റിൽ, ലക്ഷങ്ങൾ പിടിച്ചെടുത്തു


അയോദ്ധ്യാ രാമക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് കോടികളുടെ സംഭാവനപ്പണം തട്ടിയ കേസിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റ് അംഗം അനിൽ മിശ്രയും അടിയന്തരമായി രാജിവെച്ചു.
കേസുമായി ബന്ധപ്പെട്ട് ഭണ്ഡാരം എണ്ണുന്ന ജീവനക്കാരും താൽക്കാലിക ജീവനക്കാരുമുൾപ്പെടെ എട്ടുപേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 79.85 ലക്ഷം രൂപയും കണ്ടെടുത്തു. പണം എണ്ണുന്ന സമയത്ത് സിസിടിവി ക്യാമറകൾ ബോധപൂർവ്വം മറച്ചുവെച്ചാണ് പ്രതികൾ കോടികളുടെ പണവും സ്വർണ്ണവും കടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ക്ഷേത്രത്തിനകത്തെ ശുചിമുറികളിൽ ഒളിപ്പിച്ചുവെച്ച ശേഷമാണ് ഈ പണം പുറത്തേക്ക് കടത്തിയിരുന്നത്.

ക്ഷേത്രത്തിനകത്തെ ശുചിമുറികളിൽ ഒളിപ്പിച്ചുവെച്ച ശേഷമാണ് ഈ പണം പുറത്തേക്ക് കടത്തിയിരുന്നത്. തട്ടിപ്പിന് ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അഞ്ച് ബാങ്ക് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്. അതേസമയം, കേസിൽ അടിയന്തര സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ വരും ദിവസങ്ങളിൽ സുപ്രീം കോടതി പരിഗണിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

Advertisement

Screenshot

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam
https://youtube.com/shorts/rojh3xrT-QU?si=BiMiCZETJDNIMlBW

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement