Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇൻകാസ് അൽ ഐൻ കാർണിവൽ-2025 സംഘടിപ്പിച്ചു

ഇൻകാസ് അൽ ഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കാർണിവൽ – 2025 സംഘടിപ്പിച്ചു . അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ , എക്സിബിഷൻ ,നാടൻ ഭക്ഷണ സ്റ്റാളുകൾ ,വിവിധ മത്സരങ്ങൾ , കാർണിവൽ പരേഡ് ,സാംസ്‌കാരിക സദസ്സ് എന്നിവ കാർണിവലിൽ ഭാഗമായി ഒരുക്കിയിരുന്നു .പ്രശസ്ത ഗായിക ഹർഷ ചന്ദ്രനും സംഘവും നയിച്ച ഗാനമേള വേദിയിൽ അരങ്ങേറി . പ്രോഗ്രാം കോഓർഡിനേറ്റർമാരായ സെയ്‌ഫുദ്ദിൻ വയനാട് , ബോബൻ സ്കറിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അൽ തയിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഇബ്രാഹിം അബ്ദുൽ റഹിം കാർണിവൽ ഉദ്ഘാടനം ചെയ്തു . ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സലിം വെഞ്ഞാറമൂട് സ്വാഗതവും ട്രെഷറർ ബെന്നി വർഗീസ് നന്ദിയും ആശംസിച്ചു. റവ. Fr . സിബി ബേബി ക്രിസ്മസ് സ്നേഹ സന്ദേശം കൈമാറി . ഇമ പ്രസിഡന്റ് ബിജിലി അനീഷ് , സുരേഷ് ,സ്മിത രാജേഷ് ,ഷമീഹ് ടി .കെ ,ഫൈജി സമീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ചടങ്ങിൽ അൽ ഐനിലെ സംരംഭകർ , വിവിധ കലാകാരന്മാർ എന്നിവരെ ഇൻകാസ് അൽ ഐൻ സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു . വിവിധ മത്സരങ്ങളിൽ വിജയികൾ ആയവർക്ക് സ്റ്റേറ്റ് , ജില്ലാ കമ്മിറ്റി ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു .

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement