Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

നാളെ കോന്നിയിൽ വൈകിട്ട് 3 മുതൽ 6 വരെ ഗതാഗതക്രമീകരണം ഏർപ്പെടുത്തി

നാളെ ഉച്ചയ്ക്കുശേഷം മൂന്നു മുതൽ ആറു വരെ കോന്നി ടൗണിലും പരിസരങ്ങളിലും ഗതാഗതക്രമീകരണം ഉണ്ടായിരിക്കുന്നതാണ്.വലിയതോതിൽ വാഹനത്തിരക്കിനുള്ള സാധ്യത പരിഗണിച്ചാണ് നാളെ ഈസമയങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുംവിധമുള്ള ക്രമീകരണം കോന്നി പോലീസ് ഏർപ്പെടുത്തിയത്. മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറക്കുന്നതിനാൽ അയ്യപ്പഭക്തരുടെ വാഹനങ്ങളും അധികരിക്കും. ഈ സാഹചര്യത്തിൽ വാഹനങ്ങൾ താഴെ പറയും പ്രകാരം സഞ്ചരിക്കേണ്ടതാണ്. പത്തനംതിട്ട നിന്നും പുനലൂർ ഭാഗത്തേക്ക് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതവഴി പോകുന്ന വാഹനങ്ങൾ മല്ലശ്ശേരി മുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പൂങ്കാവ് വകയാർ വഴി പോകണം. പുനലൂർ ഭാഗത്ത് നിന്നും പത്തനംതിട്ടയ്ക്ക് വരുന്ന വാഹനങ്ങൾ വകയാർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പൂങ്കാവ് മല്ലശ്ശേരി മുക്കുവഴി പത്തനംതിട്ടയ്ക്ക് പോകേണ്ടതുമാണ്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement