കേരളാ സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷൻ 34 മത് ജില്ലാ സമ്മേളനം ജനുവരി 11, 12 തീയതികളിൽ പുറമറ്റം ഗവ.വി.എച്ച്.എസ്.എസിൽ നടക്കും.
‘കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവകേരളത്തിനായി അണി ചേരുക ‘എന്നതാണ് സമ്മേളന മുദ്രാവാക്യം.
സ്വാഗത സംഘ രൂപീകരണ യോഗം
സി.പി.ഐ (എം)ഏരിയാ സെക്രട്ടറി പി.സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ .
ജില്ലാ പ്രസിഡന്റ് എ. കെ. പ്രകാശിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി ചെയർമാൻ ജിജി മാത്യു,ബ്ലോക്ക് പഞ്ചായത്ത് അംഗം ശോശാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതിചെയർമാൻ കെ. മോഹൻദാസ് ഗ്രാമപഞ്ചായത്ത് അംഗം ശോശാമ്മ തോമസ് ഗ്രാമപഞ്ചായത്തംഗം ഷിജു പി. കുരുവിള, കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ,സംസ്ഥാന കമ്മിറ്റി അംഗം
കെ. ഹരികുമാർ, സബ് ജില്ലാ സെക്രട്ടറി എ.അരുൺഎന്നിവർ പ്രസംഗിച്ചു.
പി.സി.സുരേഷ് കുമാർ (ചെയർമാൻ) എ. അരുൺ (ജനറൽ കൺവീനർ) എന്നിവരടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
സമ്മേളന ലോഗോ പ്രകാശനം നാളെ (വ്യാഴം) 4 ന് പുറമറ്റം ജി.വി.എച്ച്.എസ്.എസിൽ നടക്കും.