പത്തനംതിട്ട -ഗുരുവായൂർ – തൊട്ടിൽപ്പാലം – മാനന്തവാടി കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് യാത്രക്കാരുടെ
വാട്സാപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജനുവരി 1 ന് തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ
ശ്യാംകുമാർ കേക്ക് മുറിച്ചു സന്തോഷം പങ്കുവെയ്ക്കുകയുണ്ടായി. തദവസരത്തിൽ സ്റ്റേഷൻ മാസ്റ്റർ കെ. ജി സന്തോഷ് വണ്ടാനം മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി. പ്രസീത, ശ്രീ. രമേശൻ പൊടിയാടി, ശ്രീ. റോബി ജോസഫ് കൂടാതെ ഡിപ്പോയിലെ എല്ലാ ജീവനക്കാരും പങ്കെടുത്തു. പത്തനം തിട്ട ഗുരുവായൂർ – കുറ്റ്യാടി – മാനന്തവാടി സർവീസ് വണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാർക്കും രോഗികൾക്കും കൂടാതെ ആലപ്പുഴ എറണാകുളം ഭാഗത്തു ജോലി ചെയ്യുന്ന ജനങ്ങൾക്കും വളരെ പ്രയോജനകരമാണ്. പക്ഷെ ഈ
സർവിസിന് ഉപയോഗിക്കുന്ന ബസുകൾ രണ്ടും പലപ്പോഴും വഴിയിൽ കേടായി കിടക്കുന്നതു പതിവ് കാഴ്ചയാണ് ആഴ്ചകൾക്ക് മുൻപ് തിരുവല്ലയിൽ വെച്ച് ബസ് കേടായി രണ്ടു പ്രാവശ്യം സർവീസ് മുടങ്ങുന്ന അവസ്ഥ വന്നു. റിസർവേഷൻ ചെയ്തു ദീർഘദൂര യാത്രക്ക് പോകുന്ന യാത്രക്കാർക്ക് പകരം ബസ് അനുവദി ക്കാറും ഇല്ല ഈ സർവീസ് ലക്ഷ്യ സ്ഥാനത്തു എത്തുന്നത് ഡ്രൈവർമാരുടെ അനുഭവസമ്പത്തും മനോധൈര്യവും ഒന്ന് കൊണ്ട് മാത്രമാണ് ആയതിനാൽ നിലവിൽ സർവീസ് നടത്തികൊണ്ടിരിക്കുന്ന രണ്ടു ബസുകളും മാറ്റി സർവീസിന് ഉപയോഗയോഗ്യമായവ അനുവദിക്കുകയോ അല്ലെങ്കിൽ യഥാസമയം ബസുകളുടെ അറ്റകുറ്റപണികൾ നടത്താനോ കെ.എസ്.ആർ.ടി.സി തയ്യാറാകണം. ഈ ആവശ്യങ്ങൾ പലപ്പോഴും കെ.എസ്.ആർ.ടി.സി അധികൃധരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല ഈ ആവശ്യത്തിന്മേൽ സത്വര നടപടി സ്വീകരിക്കണമെന്ന് വാട്സാപ് കൂട്ടായ്മ ആവശ്യപ്പെട്ടു.
Home കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് യാത്രക്കാരുടെവാട്സാപ് കൂട്ടായ്മ