നരഭോജി കടുവആദിവാസി സ്ത്രീയുടെ ജീവനെടുത്തു.മാനന്തവാടി പഞ്ചാരക്കൊല്ലിയിൽമീൻമുട്ടി അപ്പച്ചൻ്റെ ഭാര്യ രാധ (45)യെയാണ് കടുവ പിടി കൂടിയത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ മാവോയിസ്റ്റ് തെരച്ചിലിനിടയിൽ തണ്ടർബോൾട്ട് സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്. താൽക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. വിവരം പുറത്ത് അറിഞ്ഞതോടെ പഞ്ചാര കൊല്ലിയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. കടുവ കുറെ നാളുകളായി ഈ ഭാഗത്ത് കറങ്ങി കൊണ്ടിരിക്കയായിരുന്നു. കടുവയെ കൂടുവെച്ച് പിടിക്കാൻ വനം വകുപ്പ് തയാറാകത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. കാപ്പിത്തൊട്ടത്തിലെ വിളവെടുപ്പിനിടെയായിരുന്നു ആക്രമണം. കടുവയെ വെടി വെച്ചോ അല്ലാതെയൊ പിടികൂടാൻ വനം വകുപ്പ് നിർദ്ദേശം നൽകി.ആനയായാലും കടുവയായാലും പുലിയായാലും മനുഷ്യൻ്റെ ജീവനുകളാണ് നഷ്ടപ്പെടുന്നത്.