Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഓഫീസുകളിലെ മാലിന്യസംസ്‌കരണത്തിനായി പദ്ധതി തയ്യാറാക്കണം : ജില്ലാ കലക്ടര്‍

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും സിവില്‍ സ്റ്റേഷനുകളിലും ജൈവമാലിന്യ സംസ്‌കരണത്തിനായി പോര്‍ട്ടബിൾ ബയോബിന്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷനായിരുന്നു. മാലിന്യശേഖരണത്തിന് എംസിഎഫുകള്‍ സ്ഥാപിക്കാനായി സ്ഥലത്തിന് ഉപയോഗാനുമതി നല്‍കുന്നതിന് റവന്യൂ പുറമ്പോക്കോ വിവിധ വകുപ്പുകളുടെ പരിധിയിലുള്ള സ്ഥലമോ കണ്ടെത്തണം. ഇതിനായി വില്ലേജുകള്‍ അടിയന്തരനടപടി സ്വീകരിക്കണം.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വകുപ്പുകള്‍ അനുവദിച്ച തുകയില്‍ ബാക്കിയുള്ളത് കൃത്യമായി ചെലവഴിച്ച് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് പോലിസ്, മോട്ടര്‍ വാഹനവകുപ്പുകള്‍ അപകടനിവാരണപ്രവര്‍ത്തനങ്ങള്‍ കൂതുതല്‍ ഊര്‍ജിതമായി നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഓർമ്മയായ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്നിവർക്ക് യോഗം മൗനാഞ്ജലി അർപ്പിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement