Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ പിടികൂടി

    ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2013 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സീതത്തോട് മണിയൻപറമ്പിൽ രാജേഷ് എന്ന പ്രശാന്ത് (46) ആണ് ഇന്നലെ ചിറ്റാർ പോലീസിന്റെ പിടിയിലായത്. അന്ന് കണ്ടക്ടർ ആയി ജോലി നോക്കിയ  സ്വകാര്യ ബസിൽ,  സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ കയറിയ 15 കാരിയെ അധിക്ഷേപിച്ചുകൊണ്ട് പിൻ കഴുത്തിൽ അടിക്കുകയും, മാനഹാനിയുണ്ടാക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. നിലവിൽ ഇയാൾക്കെതിരെ വാറന്റ് ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement