Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

യുവതിക്കുനേരെ നഗ്നതാപ്രദർശനം : നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ

    ഡിഗ്രി വിദ്യാർത്ഥിനിയായ 18 കാരി കോട്ടാങ്ങൽ സ്വദേശിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും, പിന്തുടർന്ന് ഭയപ്പെടുത്തുകയും, അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പെരുമ്പെട്ടി പോലീസിന്റെ പിടിയിലായി. കോട്ടാങ്ങൽ   ഭഗവതി കുന്നേൽവീട്ടിൽ   ബി ആർ ദിനേശ് (35), കോട്ടാങ്ങൽ   എള്ളിട്ട മുറിയിൽ വീട്ടിൽ ,മാഹീൻ( 30),    എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. 
   ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ ചുങ്കപ്പാറയിൽ പോയിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന വഴി ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. നിരവധി കേസുകളിൽ പ്രതികളായ  കോട്ടാങ്ങൽ സ്വദേശികളായ ദിനേശ്, മാഹിൻ എന്നിവരാണ് പിടിയിലായത്. തനിക്ക് പിന്നാലെയെത്തി പ്രത്യേകശബ്ദം പുറപ്പെടുവിപ്പിച്ച പ്രതികൾ, കൈകൾ കൊണ്ട് ആംഗ്യം കാണിക്കുകയും മറ്റും ചെയ്തപ്പോൾ യുവതി ശ്രദ്ധിക്കാതെ നടന്നു. ബസ് സ്റ്റാൻഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയപ്പോൾ പിന്തുടർന്ന് ഒന്നാം പ്രതി ദിനേശ്  കൈലി മാറ്റി നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. പിന്നീട്, നിൽക്കാൻ ആവശ്യപ്പെട്ട് ആക്രോശിച്ചുകൊണ്ട് പിന്നാലെയെത്തി ഭയപെടുത്തിയ ഇരുവരും മാനഹാനിയുണ്ടാക്കുകയും ചെയ്തു എന്നാണ് പരാതി. 
    സംഭവം കണ്ട് നാട്ടുകാർ ദിനേശിനെ പിടികൂടി തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. എന്നാൽ മാഹീൻ സ്ഥലത്ത് നിന്നും ഓടിപ്പോയി. തുടർന്ന്, യുവതിയുടെ മൊഴിപ്രകാരം എസ് ഐ ടി പി ശശികുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇൻസ്‌പെക്ടർ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടാം പ്രതിക്കുവേണ്ടി നടത്തിയ തെരച്ചിലിൽ സ്റ്റേഷൻ അതിർത്തിയിലെ വള്ളച്ചിറയിൽ വച്ച് കണ്ടെത്തി, പിടിച്ചു സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. 
  ഇരുവരും വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. 2023 ൽ പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവകേസ്  ഉൾപ്പെടെ 10 കേസുകളിൽ പ്രതിയാണ് ദിനേശ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നതിന് 

വെണ്മണി പോലീസ് രജിസ്റ്റർ ചെയ്ത കേസും ഉൾപ്പെടുന്നു. മണിമല, കറുകച്ചാൽ, പെരുമ്പെട്ടി എന്നിവടങ്ങളിലാണ് മറ്റ് കേസുകളുള്ളത്. കഞ്ചാവ് ബീഡി വലിച്ചതിന് എടുത്ത രണ്ട് കേസുകൾ ഉൾപ്പെടെ പെരുമ്പെട്ടി, മണിമല സ്റ്റേഷനുകളിലെടുത്ത 5 കേസുകളിൽ പ്രതിയായിട്ടുണ്ട് മാഹീൻ.

 

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement