Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പ്രണയബന്ധത്തിലായ പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഏറത്ത് ഉടയാൻവിള കലതിവിള വീട്ടിൽ ശരൺ മോഹൻ (23) ആണ് അറസ്റ്റിലായത്.
പെൺകുട്ടി പത്താം ക്ലാസ് പഠനശേഷം തുണിക്കടയിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന കാലയളവിൽ ഇയാളുമായി സ്നേഹബന്ധത്തിലായി. കഴിഞ്ഞിടെ കുട്ടി യുവാവിന്റെ വീട്ടിൽ വന്നു താമസിച്ചതിനെതുടർന്ന്, ഇരുവീട്ടുകാരും തമ്മിൽ വഴക്കുണ്ടായി. 18 വയസ്സ് തികയുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ധാരണയായതനുസരിച്ച് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.
പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്, യുവാവിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഏനാത്ത് പോലീസ് ബലാൽസംഗത്തിനും, പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന്, ഇയാളെ വീട്ടിൽ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement