എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ കാനറാ ബാങ്ക് മായി സഹകരിച്ചു കരുണാർദ്രം ജീവകാരുണ്യ സഹായ വിതരണം പരിശുദ്ധമായ റംസാൻ മാസത്തിന്റെ രണ്ടാം ദിനത്തിൽ സമുചിതമായി നടന്നു.സമൂഹത്തിൽ നിരാലംബരും നിരാശ്രയരും ആലംബഹീനരുമായ ഒട്ടനവധി പേർക്ക് ആശ്വാസത്തിന്റെ സാന്ത്വനം പകരുന്ന മഹത്വമേറിയ ചടങ്ങിനു നിരവധി പേർ സാനിദ്ധ്യമരുളി.തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ വെച്ചാണ് ജീവകാരുണ്യ സഹായ വിതരണം നടന്നത്.പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ പോയവർ നിരാശരായി മടങ്ങിയെത്തിയവരുടെ കുടുംബിനികൾക്ക് ജീവിതോപാധിയായി15 തയ്യൽ മെഷ്യനുകൾ,പരസഹായമില്ലാതെ നിവർന്നു നിൽക്കാൻ കഴിയാത്തവർ, നടക്കാൻ കഴിയാത്തവരുൾപ്പടെ അംഗവിഹനായവരായ 15 പേർക്ക് വീൽചെയറുകൾ, ഡയാലിസ് ആവശ്യമായ 15 പേർക്ക് ഒരാളിന് 3 തവണ ഡയാലിസ് ചെയ്യാനുള്ള സാമ്പത്തിക സഹായം,ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർപ്പ് എന്നിവയായിരുന്നു കരുണാർദ്രം 13-ാം എഡിഷൻ വിതരണം ചെയ്തത്. പ്രസ്ക്ലബ് ഹാൾ നിറഞ്ഞു കവിഞ്ഞ സദസ്സിന്റെ സാനിദ്ധ്യത്തിലാണ് ചടങ്ങു നടന്നത്.സാന്ത്വനത്തിന്റെ സ്നേഹ സ്പർശം ആശ്ലേഷിച്ച മഹത്തരമായ ചടങ്ങിന് ‘മുഖ്യ സംഘാടകനും എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനുമായ പ്രവാസി ബന്‌ധു ഡോ.എസ്.അഹമദ് അദ്ധ്യക്ഷത വഹിച്ചു.കാനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ പ്രദീപ് കെ.എസ്.ഉദ്ഘാടനം ചെയ്തു.നിരാശ്രരായവരും നിരാലംബരും വിവിധ രോഗങ്ങളാൽ നടക്കാൻ കഴിയാത്തവരും ഡയാലിസിനു വിധേയരായവരുൾപ്പെടെയുള്ളവർ അവരുടെ ബന്ധുമിത്രാധികളോടൊപ്പമനു ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ ഡോ.ഷൈനി മീര, സുരേഷ് ബാംഗ്ളൂർ എന്നിവരെ ആദരിച്ചു. കാനറാ ബാങ്ക് ജനറൽ മാനേജർ പ്രദീപ്നോടൊപ്പം, എൻ.പീതാംബരക്കുറുപ്പ്, നഗരസഭാ കൗൺസിലറായ ഷാജിത നാസർ, വി.ഹരികുമാർ,കാരുണ്യ കൾച്ചറൽ റൂറൽ ഡവലപ്പ്മെൻറ് സൊസൈറ്റി ചെയർമാൻ പൂഴനാട്
സുധീർ എന്നിവരും വിതരണ കർമ്മം നിർവ്വഹിച്ചു.ചലച്ചിത്ര ടെലി ഫിലിം താരങ്ങളായ സിനി പ്രസാദ്, കലാറാണി,ജീവകാരുണ്യ പ്രവർത്തകയായ കൊല്ലം ഗ്രേസി,സ്വപ്നകൂട് ജനറൽ സെക്രട്ടറി പി.ബി. ഹാരീസ് മാന്നാർ, വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് ഡയറക്ടർ ഇമാം ഹുദ്‌വി, കൗൺസിൽ സീനിയർ വൈസ് ചെയർമാൻ ശശി.ആർ. നായർ.അഡ്വ. ഫസീഹ, കലാപ്രേമി ബഷീർ എന്നിവർ ആശംസകളർപ്പിച്ചു.മതമൈത്രി സംഗീതജ്ഞൻ ഡോ.വാഴമുട്ടം ചന്ദ്രബാബു റംസാൻ ഗീതം ആലപിച്ചു. പ്രോഗ്രാം കൺവീനർ പനച്ചമൂട്
ഷാജഹാൻ സ്വാഗതം പറഞ്ഞു.പരിശുദ്ധ റംസാൻ മാസത്തിന്റ രണ്ടാം ദിനത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നോമ്പുതുറകിറ്റും ഈത്തപ്പഴം പായ്ക്കറ്റും വിതരണം ചെയ്തു.20 വർഷം പിന്നിട്ട എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ലണ്ടൻ,യുഎസ്എ,മലേഷ്യ, യു എ ഇ . ബഹ്റൈൻ, ഖത്തർ, മസ്ക്കത്ത് തുടങ്ങി രാജ്യങ്ങളിൽ ഉൾപ്പടെയുളള 36 സംഘടനകളുടെ കൂട്ടായ്മയാണു.
Home എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ കാനറാ ബാങ്ക് മായി സഹകരിച്ചു കരുണാർദ്രം ജീവകാരുണ്യ സഹായ വിതരണം നടന്നു