കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിൽപ്പനയ്ക്കും കടത്തിനുമെതിരായ പോലീസ് നടപടി ജില്ലയിൽ തുടരുന്നു. റാന്നി പോലീസ് ഇന്നലെ തമിഴ് നാട് സ്വദേശിയായ യുവാവിനെ 17 ഗ്രാം കഞ്ചാവുമായി പിടികൂടി. തമിഴ്നാട് പെരമ്പലൂർ ലബ്ബൈക്കുടിക്കാട് വെസ്റ്റ് മിഡിൽ സ്ട്രീറ്റ് നമ്പർ അഞ്ചിൽ മുഹമ്മദ് ശരീഫ് (34) ആണ് അറസ്റ്റിലായത്. റാന്നി വൈക്കത്തുനിന്നും ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിനെതുടർന്ന്, റാന്നി ഡിവൈഎസ്പി ആർ ജയരാജിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വൈക്കത്ത് പുനലൂർ മൂവാറ്റുപുഴ റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ തടഞ്ഞുനിർത്താൻ ശ്രമിക്കുമ്പോൾ ഓടി രക്ഷപ്പെടാൻ മുതിർന്നു. പിടികൂടി ചോദ്യം ചെയ്തതിനെതുടർന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും കഞ്ചാവ് പൊതി കണ്ടെടുത്തു. കടലാസിൽ പൊതിഞ്ഞു വിൽപ്പനയ്ക്ക് കൈവശം വച്ചതാണെന്ന് സമ്മതിച്ചു. ദേഹപരിശോധനയിൽ മറ്റൊന്നും കണ്ടെത്താനായില്ല. തുടർന്ന് അറസ്റ്റ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ തുടർനടപടി കൈക്കൊണ്ടു. പോലീസ് സംഘത്തിൽ എസ് ഐ ആർ ശ്രീകുമാർ, സി പി ഓമാരായ നിതിൻ, മുബാറക് എന്നിവരാണ് ഉണ്ടായിരുന്നത്.
Home പോലീസ് റെയ്‌ഡുകൾ തുടരുന്നു, തമിഴ്നാട് സ്വദേശി കഞ്ചാവുമായി പിടിയിൽ