ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകപരിശോധനയിൽ കഞ്ചാവ് ഉപയോഗിച്ചതിന് ഇന്നലെ ജില്ലയിൽ 13 പേരെ പിടികൂടി. വിൽപ്പനക്കായി കഞ്ചാവ് കൈവശം വച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പത്തനാപുരം ഇടത്തറ നടുമുരുപ്പ് പുലയൻകാല നിസാമുദീൻ (41) ആണ് അടൂർ പഴകുളത്തുനിന്നും പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
തിരുവല്ലയിൽ ഒരാൾ അറസ്റ്റിലായി, കൊല്ലം കുന്നത്തൂർ മാനാമ്പുഴ ബിനു ഭവനം വീട്ടിൽ ബിനോയി ടി തോമസ് (41) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളും ഡാൻസാഫ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുറ്റക്കാരെ കണ്ടെത്തിയത്. ലഹരിവസ്തുക്കൾക്കെതിരായ റെയ്‌ഡുകൾ തുടരുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Home ലഹരിവസ്തുക്കൾക്കെതിരായ പ്രത്യേകറെയ്ഡിൽ കഞ്ചാവ് ഉപയോഗിച്ചതിന് 13 പേരെ പിടികൂടി