Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കരോൾ സംഘത്തെ ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് പിടികൂടി

കരോൾ സംഘത്തെ ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല ചുറ്റിപ്പാറയിൽ ഷെറിൻ (28), പുറമറ്റം മുണ്ടമല മീൻചിറപ്പാട്ട് വീട്ടിൽ ബിബിൻ (30),കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയിൽ കുറ്റിയിൽ അനന്തു (25),കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയിൽ കുറ്റിയിൽ അജിൻ (20)എന്നിവരാണ് പിടിയിലായത്. കുമ്പനാട് വച്ചാണ് സംഭവം. ഇലന്തൂർ നെല്ലിക്കാല കല്ലു കാലായിൽ വീട്ടിൽ നിന്നും കോയിപ്രം നെല്ലിക്കാല കരിയില മുക്ക് സയൺ വില്ല വീട്ടിൽ എം എസ് മിഥിനും സംഘത്തിനുമാണ് മർദനമേറ്റത്.
മിഥിന്റെ നേതൃത്വത്തിൽ കരോൾ നടത്തിവരവേ, കുമ്പനാട് ഉള്ള ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുമ്പോൾ, ബേക്ക് വേൾഡ് എന്ന പേരിലുള്ള ബേക്കറിയുടെ മുൻവശം വെച്ച് 15 ഓളം പ്രതികൾ, മിഥിൻ കാറിന്റെ ഹെഡ് ലൈറ്റ് ഡിം അടിച്ചില്ല എന്നത് സംബന്ധിച്ച് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് പ്രശ്നം സംസാരിച്ച് പരിഹരിക്കുകയും ചെയ്തതാണ്. പിന്നീട് കരോൾ നടത്തുന്നതിനായി ഷിന്റോയുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ, കരോൾ സംഘത്തിലെ ഏറ്റവും പിന്നിൽ ഉണ്ടായിരുന്ന ആളുകളുമായി പ്രതികൾ ബഹളം ഉണ്ടാക്കുന്നത് കേട്ട്, മിഥിനും കൂട്ടുകാരും അവിടേക്കെത്തി.
കാര്യം അന്വേഷിച്ച മിഥിനെ ഒന്നാംപ്രതി മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിതടഞ്ഞപ്പോൾ വലതു കൈയുടെ വിരലിന് പരിക്കേറ്റു.തുടർന്ന് പ്രതികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. എബ്രഹാം ജോർജ്, ഭാര്യ ഷൈനി ജോർജ് എന്നിവർക്കും മർദ്ദനമേറ്റു. ഷൈനി ജോർജിനെ പ്രതികൾ കയ്യേറ്റം ചെയ്യുകയും ചെയ്തു. തടസ്സം പിടിച്ച ജോൺസൺ എന്നയാൾക്കും മർദ്ദനമേറ്റു. തുടർന്ന്, കരോൾ സംഘത്തിലെ അംഗങ്ങൾ വീടുകളിലേക്ക് ഭയന്ന് ഓടികയറിയപ്പോൾ, പ്രതികൾ ഗേറ്റ് ചാടിക്കടന്ന് വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
മിഥിന്റെ പരാതി പ്രകാരം കേസെടുത്ത കോയിപ്രം പോലീസ്, വേണ്ടിയുള്ള അന്വേഷണം ഊർജ്ജമാക്കുകയും, ഉടനടി നാലു പ്രതികളെ വീടുകളുടെ സമീപത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്പുറം പോലീസ് ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടിയത്. എസ് ഐ ജി ഗോപകുമാർ , ഗ്രേഡ് എസ് ഐ ഷൈജു, എസ് സി പി ഓ സുരേഷ്, സി പി ഓമാരായ മനൂപ്, സുജിത് എന്നവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement