Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ബി എസ് എൻ എൽ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ ധർണ്ണ 27 ബുധനാഴ്ച്ച

* *

അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി എസ് എൻ എൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റിയുടെ അഖിലേൻഡ്യാ പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ടമായ ജില്ലാധർണ്ണ തിരുവല്ല ടെലികോം ജനറൽ മാനേജരുടെ ഓഫീസിനുമുമ്പിൽ നവംബർ 27 ബുധൻ രാവിലെ 10 മണിക്ക് ആരംഭിക്കും.ജില്ലാ ചെയർമാൻ എം ജി എസ് കുറുപ്പിന്റെ അധ്യക്ഷതയിൽ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. റജി മാത്യു ഉദ്ഘാടനം ചെയ്യും.

2017 ജനുവരി ഒന്നുമുതൽ അർഹമായ ശമ്പളപരിഷ്കരണവും പെൻഷൻ പരിഷ്കരണവും നടപ്പാക്കുക, ബി എസ് എൻ എൽ 4ജി/5ജി ഉടൻ അനുവദിക്കുക, കാഷ്വൽ കോൺട്രാ ക്ട് തൊഴിലാളികൾക്ക് മിനിമംവേതനം ഇ പി എഫ്, ഇ എസ് ഐ എന്നിവ ഉറപ്പുവരുത്തുക, കേന്ദ്രത്തിന്റെ സ്വകാര്യകമ്പനിപ്രേമം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ, ആൾ ഇന്ത്യാ ബി എസ് എൻ എൽ ഡി ഒ ടി പെന്ഷനേഴ്സ് അസോസിയേഷൻ, ബി എസ് എൻ എൽ കാഷ്വൽ കോൺട്രാ ക്റ്റ് വർക്കേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളാണ് പ്രക്ഷോഭത്തിൽ അണിനിരന്നിട്ടുള്ളത്.

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement