Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് (71) ശ്വാസകോശ അർബുദം.ശസ്‌ത്രക്രിയ കഴിഞ്ഞു

റോമിലെ അഗോസ്റ്റിനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കിൽ ചൊവ്വാഴ്ച നടത്തിയ ശസ്ത്രക്രിയയിലാണ് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും മാർപാപ്പ നിലവിൽ സുഖം പ്രാപിച്ചു വരുന്നതായും വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.  പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയ നടത്തിയത്. മാർപാപ്പയുടെ വലതു ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം വീഡിയോ അസിസ്റ്റഡ് ശസ്ത്രക്രിയയിലൂടെ ആണ് നീക്കം ചെയ്തത്.രോഗം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയതിനാൽ മറ്റ് സങ്കീർണതകളില്ലാതെ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.മാർപാപ്പയുടെ ഒക്ടോബർ 20 വരെയുള്ള എല്ലാ ഔദ്യോഗിക കൂടിക്കാഴ്ചകളും പൊതുപരിപാടികളും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഒരാഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ തുടരും.  മാർപാപ്പ പൂർണ ആരോഗ്യവാനായി തിരിച്ചുവരുന്നതിനായി ലോകമെമ്പാടുമുള്ള വിശ്വാസികളോട് പ്രാർത്ഥിക്കാൻ വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയട്രോ പരോലിൻ അഭ്യർത്ഥിച്ചു.

#janashabdamnews#PopeLeoXIV⁠ ⁠#VaticanNews⁠ ⁠#PopeHealth⁠ ⁠#CatholicChurch⁠ ⁠#BreakingNews⁠ ⁠#Vatican⁠ ⁠#HealthUpdate⁠ ⁠#WorldNewsMalayalam⁠
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement