ജർമനിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് റോബട്; ലൈംഗികമായി ഉപദ്രവിച്ചു
ജർമനിയിലെ കൊളോൺ നഗരത്തിൽ പതിനാറുകാരിയായ പെൺകുട്ടിയെ ഹ്യൂമനോയ്ഡ് റോബട് ലൈംഗികമായി ഉപദ്രവിച്ചതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് റോബട്ടിന്റെ ഉടമയായ 16 വയസ്സുകാരനെയും ഇയാളുടെ സുഹൃത്തായ 19 വയസ്സുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റോബട്ട് പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിലൂടെ തത്സമയം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.കൊളോണിലെ ഒരു റസ്റ്ററന്റിൽ വച്ചാണ് സംഭവം. പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബട്, പിൻഭാഗത്ത് അനുചിതമായി സ്പർശിക്കുകയും അശ്ലീലമായ രീതിയിൽ ചലനങ്ങൾ നടത്തുകയും ചെയ്തെന്നാണ് പരാതി.ചൈനീസ് നിർമിതമായ ‘യൂണിട്രീ ആർ1 എയർ’എന്ന ഹ്യൂമനോയ്ഡ് റോബട്ടാണ് ഇതിനായി ഉപയോഗിച്ചത്. ഏകദേശം 1.2 മീറ്റർ ഉയരമുള്ള ഈ റോബട്ടിന് വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒട്ടിച്ചുവച്ച വ്യാജ മീശയും കൃത്രിമ സ്വർണ്ണമാലയും ധരിപ്പിച്ചിരുന്നു. അയൺമാന്റെ രൂപസാദൃശ്യമുള്ള ഈ ആൻഡ്രോയിഡ് റോബട്ടിനെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. റോബട്ട് സ്വയം പ്രവർത്തിച്ചതാണോ അതോ റിമോട്ട് വഴി ആരെങ്കിലും നിയന്ത്രിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
#janashabdamnews #RobotCrime #GermanyNews #UnitreeR1 #TechNewsMalayalam #CrimeNews #AIRobot #KeralaNews #WorldNews
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535







