Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കുട്ടിക്കാനത്ത് സ്വകാര്യ റിസോർട്ടിൽ കൂട്ടബലാത്സംഗം; ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ചു; സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ അറസ്റ്റിൽ!

എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരാണ് പീരുമേട് പോലീസിന്റെ പിടിയിലായത്.
കുട്ടിക്കാനത്തുള്ള സ്വകാര്യ റിസോർട്ടിൽ എത്തിച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. അതിക്രമത്തിനിടെ മൊബൈൽ ഫോണിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ, ഈ വീഡിയോ ദൃശ്യങ്ങൾ മറ്റൊരു സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവതി പീരുമേട് പോലീസിൽ പരാതി നൽകിയത്.കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഉടൻതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ജിയോ സെബാസ്റ്റ്യന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ കണ്ടെടുത്തു. ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും പോ ലീസ് പരിശോധിച്ച് വരികയാണ്.

#janashabdamnews #ജനശബ്ദംന്യൂസ്K #keralaNews #IdukkiNews #CrimeNews #Kuttikkanam #Peerumedu #KeralaPolice #BreakingNewsMalayalam #Idukki #InstaNewsKerala #MalayalamNewsUpdate #KeralaCrime

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement