Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വീട്ടിൽ മദ്യശേഖരം: റിപ്പോർട്ടർ ടിവി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ!

അനധികൃതമായി വീട്ടിൽ വൻതോതിൽ വിദേശമദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ചാനൽ ആസ്ഥാനത്തുനിന്ന് പുലർച്ചെ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് എക്സൈസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. അനുവദനീയമായ പരിധിയിലും അധികം വരുന്ന 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും പിടിച്ചെടുത്തു. തുടർന്ന് വിവരം എക്സൈസിന് കൈമാറുകയായിരുന്നു.അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും രാഷ്ട്രീയ പ്രേരിതമായി കള്ളക്കേസിൽ കുടുക്കിയതാണെന്നും ആന്റോ അഗസ്റ്റിൻ പ്രതികരിച്ചു. ജീവിതത്തിൽ മദ്യപിക്കുന്ന ആളല്ലെന്നും മാധ്യമവേട്ടയുടെ ഭാഗമായാണ് അറസ്റ്റെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റെയ്ഡിൽ വിദേശ കറൻസികളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

#janashabdamnews #AntoAugustine #ReporterTV #BreakingNewsMalayalam #KeralaNews #ExciseArrest #KeralaPolice #MalayalamNews #CurrentAffairsKerala #Wayanad #Kochi #NewsUpdates

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement