ഇറാനുമായുള്ള യുദ്ധത്തിൽ ഇതുവരെ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും യുദ്ധച്ചെലവ് 3,800 കോടി ഡോളർ കവിഞ്ഞതായും റിപ്പോർട്ട്. യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കവേ, ജീവഹാനിയും വൻ സാമ്പത്തിക ബാധ്യതയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനും യുഎസ് ഭരണകൂടത്തിനും കനത്ത പ്രഹരമാകുന്നതായി യുഎസ് കോൺഗ്രഷണൽ ബജറ്റ് ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സംഘർഷം നീളുകയാണെങ്കിൽ ഓരോ മാസവും 3 ബില്യൺ ഡോളർ വീതം അധികച്ചെലവ് വരുമെന്നാണ് വിലയിരുത്തൽ.

ചെലവായ തുകയിൽ 2500 കോടി ഡോളറും അത്യാധുനിക മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾക്കാണ്. പ്രതിരോധ ശേഖരം പൂർവസ്ഥിതിയിലാക്കാൻ അഞ്ച് വർഷമെങ്കിലും വേണ്ടിവരും. കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ധനച്ചെലവിനായി മാത്രം അമേരിക്കൻ ജനതയ്ക്ക് 100 ബില്യൺ ഡോളറിന്റെ അധിക ബാധ്യതയുണ്ടായി; ഒരു ശരാശരി കുടുംബത്തിന് 763 ഡോളർ വീതം.വിദേശ യുദ്ധങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപിനെതിരെ ഇപ്പോൾ ജനരോഷം ശക്തമാണ്.
#janashabdamnews #AntoAugustine #ReporterTV #BreakingNewsMalayalam #KeralaNews #ExciseArrest #KeralaPolice #MalayalamNews #CurrentAffairsKerala #Wayanad #Kochi #NewsUpdates
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







