പശ്ചിമേഷ്യാ യുദ്ധം നീളുന്ന സാഹചര്യത്തിൽ ചെങ്കടൽ, ബാബ് അൽ-മന്ദബ് കടലിടുക്ക്, ഏദൻ ഉൾക്കടൽ തുടങ്ങിയ സമുദ്രപാതകളിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യം നിലവിൽ വന്നു. ജിദ്ദയിൽ ചേർന്ന സഖ്യത്തിന്റെ മൂന്നാമത് ഉന്നതതല യോഗത്തിന് ശേഷമാണ് സൗദി പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.സംയുക്ത പ്രഖ്യാപനത്തിൽ 15 രാജ്യങ്ങൾ ഒപ്പുവെച്ചു.സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ജോർദാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, യെമൻ, സുഡാൻ, ജിബൂട്ടി, സൊമാലിയ, കൊമോറോസ് എന്നിവയാണ് സഖ്യ രാജ്യങ്ങൾ.സംയുക്ത നാവിക സേനയുടെ മേധാവിയായി റിയർ അഡ്മിറൽ അബ്ദുല്ല ബിൻ സലേം അൽ–ഷെഹ്രിയെ നിയമിച്ചു.ഇന്റലിജൻസ് വിവരങ്ങൾ കൈമാറുക, നാവികാഭ്യാസങ്ങൾ സംഘടിപ്പിക്കുക, കപ്പൽ പാതകളുടെ സുരക്ഷയ്ക്കായി സംയുക്ത പെട്രോളിങ് നടത്തുക എന്നിവയാണ് പ്രധാന ചുമതലകൾ.

തുടർന്നും ആക്രമണങ്ങൾ ഉണ്ടായാൽ അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പിന്തുണയോടെ കൂടുതൽ ശക്തമായ തിരിച്ചടി നൽകാനുള്ള അടിത്തറയായും ഈ സഖ്യം മാറും.
#RedSeaAlliance #SaudiArabia #MaritimeSecurity #janashabdamnews #MiddleEastNews #GlobalTrade #BabAlMandeb #GulfNews #WorldNewsMalayalam #NewsUpdates #CurrentAffairs #TrendingNewsMalayalam
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇







