ഓസ്ട്രേലിയൻ വിസ ലഭിക്കാത്തതിനെ തുടർന്ന് സിഡ്നിയിൽ നടത്താനിരുന്ന മോഹൻലാലിന്റെ ഇന്നത്തെ സ്റ്റേജ് ഷോ അവസാന നിമിഷം മാറ്റിവെച്ചു. കർശനമായ കുടിയേറ്റ നിയമങ്ങളാണ് വിസ വൈകുന്നതിന് കാര്യമെന്നാണ് ഔദ്യോഗിക വിവരങ്ങൾ. ഗായിക കെ.എസ്. ചിത്ര, നടൻ മനോജ് കെ. ജയൻ തുടങ്ങിയ മറ്റ് കലാകാരന്മാർ ഓസ്ട്രേലിയയിൽ എത്തിയിരുന്നെങ്കിലും, നിലവിൽ സിംഗപ്പൂരിലുള്ള മോഹൻലാലിന് മാത്രം അനുമതി ലഭിച്ചില്ല. പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി മോഹൻലാൽ സമൂഹ മാധമങ്ങൾ വഴി അറിയിച്ചു.ഓസ്ട്രേലിയയുടെ കർശനമായ നിയമങ്ങൾ താരങ്ങൾക്ക് തിരിച്ചടിയാകുന്നത് ഇതാദ്യമല്ല. ഓണ പരിപാടികളിൽ എത്തിയ നടി നവ്യ നായർക്ക് മുമ്പ് മെൽബൺ എയർപോർട്ടിൽ വെച്ച് മല്ലികപ്പൂവ് കൈയിൽ കരുതിയതിന് ജൈവസുരക്ഷാ നിയമപ്രകാരം 1.14 ലക്ഷം രൂപയോളം പിഴയൊടുക്കേണ്ടി വന്നിരുന്നു. ഓസ്ട്രേലിയയുടെ സ്വഭാവ പരിശോധനയും കുടിയേറ്റ നിയമങ്ങളും ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.പല ഇന്ത്യൻ കലാകാരന്മാരുടെയും വിസ അപേക്ഷകൾ ഓസ്ട്രേലിയൻ സർക്കാർ മുമ്പും വൈകിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടുണ്ട്. അമേരിക്കൻ റാപ്പർ കാന്യേ വെസ്റ്റ് തുടങ്ങിയവർക്ക് ഓസ്ട്രേലിയൻ സർക്കാർ മുൻകാലങ്ങളിൽ വിസ നിഷേധിക്കുകയോ പ്രവേശന വിലക്കോ ഏർപ്പെടുത്തിയിട്ടുണ്ട്.

#Mohanlal #SydneyShow #AustraliaVisa #MalayalamCinema #KSChitra #ManojKJayan #LatestNews #MollywoodUpdates
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







