ജോർദ്ദാനിലെ യു.എസ്. സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക.ഇറാനിലെ ഖെഷ്ം ദ്വീപിലെ ജനവാസ കേന്ദ്രത്തിൽ യു.എസ്. നടത്തിയ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ രണ്ടു വയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. പിന്നാലെ വടക്കൻ കുവൈറ്റിൽ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു തൊഴിലാളിയും കൊല്ലപ്പെട്ടു. ജോർദാൻ വ്യോമാതിർത്തിയിൽ 5 ഇറാനിയൻ മിസൈലുകൾ ജോർദാൻ വെടിവെച്ചിട്ടു. ഈജിപ്തിലെ ദാമിത്ത തുറമുഖത്ത് നിർത്തിയിട്ടിരുന്ന അമേരിക്കൻ ഗ്യാസ് ടാങ്കർ ഉൾപ്പെടെ രണ്ട് കപ്പലുകൾക്ക് നേരെയും ഇറാൻ്റെ ഡ്രോൺ ആക്രമണമുണ്ടായി.വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കുട്ടികളടക്കം 6 പേർ കൂടി കൊല്ലപ്പെട്ടു.

ഇരുവിഭാഗത്തോടും ആക്രമണം നിർത്തിവെക്കാൻ യു.എൻ ആവശ്യപ്പെട്ടു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#IranWar #USIranConflict #MiddleEastNews #Kuwait #Jordan #Gaza #WorldNews #MalayalamNews #BreakingNews #CurrentAffairs #MiddleEastCrisis







