Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ട്രംപിനെ വധിക്കണം’; ഖമേനിയുടെ സംസ്‌കാര ചടങ്ങിൽ പ്രതികാര മുറവിളിയുമായി ഇറാൻ ജനത!

അയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ ഡൊണാൾഡ് ട്രംപിനെ വധിക്കണമെന്ന പരസ്യ ആഹ്വാനവുമായി ഇറാനിൽ ലക്ഷക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങി. നാല് മാസം നീണ്ട യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് ശേഷം ടെഹ്റാനിൽ നടന്ന വിലാപയാത്രയിലാണ് അമേരിക്കയ്ക്കെതിരെ കടുത്ത അമർഷം ഉയർന്നത്.

“ട്രംപ് അധികകാലം ലോകത്തുണ്ടാവില്ല, നമ്മുടെ നേതാവിനെ കൊന്ന യാളെ എന്തിന് കൊല്ലാതിരിക്കണം?” എന്ന് ചടങ്ങിലെ വിലാപഗീതത്തിനിടയിൽ ഉയർന്ന ആഹ്വാനം ജനക്കൂട്ടം ഏറ്റുവിളിക്കുകയായിരുന്നു. കറുത്ത വസ്ത്രങ്ങളും പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന പതാകകളും ഏന്തിയ ജനങ്ങൾ, ട്രംപിനെ വധിക്കണമെന്ന് ആവശ്യപ്പെടുന്ന ‘#KillTrump’ പോസ്റ്ററുകളും ഉയർത്തി.

കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. സുരക്ഷാ പ്രശ്നങ്ങൾ കാരണം നീണ്ടുപോയ സംസ്‌കാര ചടങ്ങുകളാണ് കനത്ത സുരക്ഷയിൽ ഇപ്പോൾ നടന്നത്. അമേരിക്കയുമായി താൽക്കാലിക വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടയിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ കടുത്ത പ്രതികാര ആഹ്വാനം അന്താരാഷ്ട്ര തലത്തിൽ പുതിയ ആശങ്കകൾക്ക് വഴിതുറന്നിരിക്കുകയാണ്.

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews  #janashabdham #trending #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement