Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പെരുവഴിയിലായി എണ്ണൂറോളം ജീവനക്കാർ;ജീവനക്കാരെ ഗേറ്റിൽ തടഞ്ഞ് കോറോഹെൽത്ത്!

Advertisement

സർക്കാരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമാകുന്നതു വരെ പിരിച്ചുവിടൽ നടപടികൾ മരവിപ്പിക്കാമെന്ന ധാരണ പൂർണമായി ലംഘിച്ച് കോറോഹെൽത്ത് കമ്പനി. ഇന്ന് ജോലിക്കായി എത്തിയ ജീവനക്കാരെ കമ്പനി അധികൃതർ ഗേറ്റിൽ തടഞ്ഞു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മെഡിക്കൽ കോഡിങ് കമ്പനി എണ്ണൂറിലധികം ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയത്.

ഓഫിസിൽ നടത്തിയ അപ്രതീക്ഷിത അനൗൺസ്‌മെന്റിലൂടെ ‘ഇന്ന് നിങ്ങളുടെ അവസാനത്തെ ദിവസമാണ്’ എന്ന് അറിയിക്കുകയായിരുന്നു. കമ്പനി ലോഗോ പോലുമില്ലാത്ത വെറും വെള്ളക്കടലാസിലാണ് പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് നൽകിയത്. ജീവനക്കാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, തൊഴിൽ വകുപ്പുമായി ചർച്ച നടത്തുന്നത് വരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ കമ്പനി സമ്മതിച്ചിരുന്നു. ഈ ഉറപ്പ് ലംഘിച്ചാണ് ഇന്ന് ജീവനക്കാരെ ഗേറ്റിൽ തടഞ്ഞത്. ഇതോടെ ജീവനക്കാർ നിലവിൽ സ്ഥാപനത്തിന് പുറത്ത് പ്രതിഷേധത്തിലാണ്.

പുതിയ ലേബർ കോഡ് അനുസരിച്ചാണ് നടപടിയെന്ന് കമ്പനി വിശദീകരിക്കുമ്പോഴും, കേരളത്തിൽ ഈ നിയമം നിലവിൽ വരാത്തതിനാൽ ഇത് വ്യക്തമായ നിയമലംഘനമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഇന്ന് സർക്കാരുമായി നിശ്ചയിച്ചിരുന്ന ചർച്ചയിൽ നിന്ന് കമ്പനി പിന്മാറിയ സാഹചര്യത്തിൽ, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ബുധനാഴ്ച നിർണായക ചർച്ച നടക്കും. ലേബർ കമ്മിഷണറും തൊഴിൽ സെക്രട്ടറിയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews  #janashabdham #trending #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

#peoplenews #fastnews #newsanalysis 

#publicopinion #pressclub #crimenews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement