പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്ര സർക്കാർ വൻതോതിൽ വെട്ടിക്കുറച്ചു. 15.7 ലക്ഷം ലീറ്റർ മണ്ണെണ്ണയാണ് ഇത്തവണ കുറച്ചത്. കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിലും വിഹിതം 5676 കിലോ ലീറ്ററിൽ നിന്ന് 4166 കിലോ ലീറ്ററായി കേന്ദ്രം ചുരുക്കിയിരുന്നു.

നിലവിലുള്ള വിഹിതത്തിൽ 912 കിലോ ലീറ്റർ മത്സ്യബന്ധനത്തിനും ദുരന്തനിവാരണത്തിനുമായി മാറ്റിവെച്ചിരിക്കുന്നതിനാൽ പൊതുവിപണിയിൽ മണ്ണെണ്ണക്ക് ഇനി കടുത്ത ക്ഷാമമുണ്ടാകും. സംസ്ഥാനത്തെ 95 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകളിൽ എല്ലാവർക്കും മണ്ണെണ്ണ എത്തിക്കുക ഇനി പ്രതിസന്ധിയാകും.

പുതിയ വിതരണ ക്രമ പ്രകാരം മഞ്ഞ കാർഡുകാർക്ക് 1 ലീറ്ററും മറ്റ് കാർഡുകാർക്ക് ലഭ്യതയ്ക്ക് അനുസരിച്ച് അര ലീറ്റർ വീതവും മാത്രമാവും നൽകുക.വിഹിതം കൂട്ടിയില്ലെങ്കിൽ ഓണം, കാലവർഷം, വൈദ്യുതി പ്രതിസന്ധി എന്നിവ മൂലം വരും മാസങ്ങളിൽ മണ്ണെണ്ണ വിതരണം കേരളത്തിൽ വലിയ പ്രതിസന്ധിയിലാകും.
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







