Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ക്രൂഡ് ‘വില’ കുറഞ്ഞു; വില കളയാതെ എണ്ണക്കമ്പനികൾ

ആഗോള വിപണിയിൽ ക്രൂഡോയിൽ വില തുടർച്ചയായ നാലാമത്തെ ആഴ്ചയും ഇടിഞ്ഞ് ബാരലിന് 71 ഡോളറിനും താഴെയെത്തി. എണ്ണ വില, ഇനിയും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ലോകത്ത് ഇന്ധനവില കുറയുമ്പോൾ നമ്മുടെ നാട്ടിൽ മാത്രം പെട്രോൾ പമ്പുകളിൽ മാറ്റമൊന്നുമില്ല! പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ബി.പി.സി.എൽ,എച്ച്.പി.സി.എൽ ,എന്നിവയാണ് രാജ്യത്തെ 90 ശതമാനത്തിലധികം പമ്പുകളും നിയന്ത്രിക്കുന്നത്. രാജ്യാന്തര വിപണിയിൽ വില കൂടുമ്പോൾ ആ ഭാരം ഉടൻ തന്നെ ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്ന ഇതേ കമ്പനികൾ, വില കുത്തനെ ഇടിയുമ്പോൾ മൗനം പാലിക്കുകയാണ്.


ഇന്ധനവില തീരുമാനിക്കുന്നത് കമ്പനികളാണ്, ഞങ്ങൾക്ക് അതിൽ പങ്കില്ല” എന്ന് കേന്ദ്രസർക്കാർ കൈമലർത്തുമ്പോഴും, ഈ കൊള്ളലാഭത്തിന്റെ വലിയൊരു പങ്ക് ഡിവിഡന്റായും നികുതിയായും ചെന്നുചേരുന്നത് സർക്കാരിന്റെ ഖജനാവിലേക്കാണ്. ചുരുക്കത്തിൽ, കമ്പനികൾ ജനങ്ങളെ പിഴിയുമ്പോൾ കേന്ദ്രം അതിന് ‘കുടപിടിച്ചു’ കൊടുക്കുന്നു എന്ന് അർത്ഥം!
ക്രൂഡ് വില ഇനിയും താഴേക്ക് പോകും മുൻപെങ്കിലും ഈ ‘കൂട്ടുക്കച്ചവടം’ അവസാനിപ്പിച്ച് സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് ഇന്ധനം നൽകാൻ സർക്കാർ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement