Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ ഇല്ല

അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വെനസ്വേലയിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മൃതദേഹത്തിൽ പ്രധാന ആന്തരികാവയവങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തൽ. ഉത്തർപ്രദേശ് ദേവരിയ സ്വദേശിയായ രാകേഷ് കഴിഞ്ഞ മേയ് മാസത്തിലാണ് കപ്പലിൽ വെച്ച് മരണപ്പെടുന്നത്.

ആദ്യം വീഴ്ച മൂലമാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞ കപ്പൽ കമ്പനി, പിന്നീട് മരണകാരണം ഹൃദയാഘാതമാണെന്ന് തിരുത്തിപ്പറഞ്ഞു. ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹത്തിൽ സംശയം തോന്നിയ കുടുംബം കോടതി ഉത്തരവിലൂടെ ഇന്ത്യയിൽ വെച്ച് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.

Advertisement

ഈ പരിശോധനയിലാണ് ശരീരത്തിലെ ഒരൊറ്റ പ്രധാന ആന്തരികാവയവം പോലും അവശേഷിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ, ആമാശയം, കുടലുകൾ, തൈറോയ്ഡ്, ശ്വാസനാളം എന്നിവയെല്ലാം ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട നിലയിലായിരുന്നു.മൃതദേഹത്തിൽ കഴുത്ത് മുതൽ വയറുവരെ 22 തുന്നലുകളും, തലയുടെ പിൻഭാഗത്തായി 21 തുന്നലുകളും ഉണ്ടായിരുന്നു. അവയവങ്ങൾ ഇല്ലാത്തതിനാൽ മരണകാരണം കണ്ടെത്താൻ ഇന്ത്യൻ ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല.

സംഭവത്തിൽ വലിയ ദുരൂഹതാരോപിക്കുന്ന കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻ ഓഫ്ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്.

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews  #janashabdham #trending #awards #malayalamnews #malayalam 

#growyourchannel #moresubscribers2026

#latestnews #keralanews #indianews

#pathanamthitta #malayalamchannel 

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement