അടൂർ മരുതിമൂട് നിന്നും കഞ്ചാവുമായി ഒരാളെ അടൂർ പോലീസ് പിടികൂടി,ഇയാളിൽനിന്നും 09.60 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഇളമണ്ണൂർ മരുതിമൂട് പാലമറ്റത്ത് വീട്ടിൽ സന്തോഷ് അലക്സാണ്ടർ( 50)
ആണ് അറസ്റ്റിലായത്. 19 വൈകിട്ട് 7.10 നാണ് അടൂർ പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. മറുതിമൂട് പള്ളിക്ക് സമീപത്ത് റോഡിൽ വച്ചാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി തടഞ്ഞു പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്തപ്പോൾ കൈവശം കഞ്ചാവ് ഉണ്ടെന്ന് മനസ്സിലായി, തുടർന്ന് നടത്തിയ പരിശോധനയിൽ മടിക്കുത്തിൽ പത്രക്കടലാസ്സിൽ പൊതിഞ്ഞു ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്തു. 2950 രൂപയുടെ കറൻസി നോട്ടുകളും കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. ലഹരിക്കെതിരായ നടപടി ജില്ലയിൽ കർശനമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.