Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അഞ്ചുവവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ 35 കാരൻ അറസ്റ്റിൽ

അഞ്ചുവവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ 35 കാരനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ മൈലാടുംപാറ കല്ലോലിക്കൽ കാലായിൽ വീട്ടിൽ കെ എസ് ശ്രീജിത്ത്‌ (35)ആണ് പിടിയിലായത്. കുട്ടിയുടെ വീട്ടിൽ വച്ച് 18 ന് വൈകിട്ടും പിറ്റേന്ന് രാവിലെയുമുള്ള സമയത്തിനിടയിലാണ് ലൈംഗികാതിക്രമമുണ്ടായത്. വീട്ടിനുള്ളിലെ ഹാളിൽ തറയിലും , വീടിനു പുറത്തെത്തിച്ച് സമീപത്തെ പാറക്കെട്ടിലും വച്ച് കുട്ടിയുടെ ശരീരത്തിൽ ഗൗരവതരമായ ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
19 ന് കുട്ടിയുടെ പിതാവ് കോയിപ്രം സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന്, വനിതാ സെല്ലിലെ എസ് ഐ ഐ വി ആശ കുട്ടി പഠിക്കുന്ന അംഗനവാടിയിലെത്തി അവിടുത്തെ ഹെല്പറുടെ സാന്നിധ്യത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി. പിന്നീട്, പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാർ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനക്ക് വിധേയനാക്കി.
20 ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ ഫോട്ടോ കുട്ടിയെ കാട്ടി തിരിച്ചറിഞ്ഞു, പ്രതി കുറ്റം സമ്മതിച്ചതിനെതുടർന്ന് രാവിലെ 10 ന് അറസ്റ്റ് രേഖപ്പെടുത്തി. ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പത്തനംതിട്ട ജെ എഫ് എം കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മറ്റ് നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ഗോപകുമാർ, എസ് സി പി ഓമാരായ അഭിലാഷ്, ശബാന, സി പി ഓമാരായ രഞ്ജിത്, അനന്തു സാബു, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement