Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

നാശം വിതച്ച് കാറ്റും മഴയും.

പത്തനാപുരത്ത് വേനൽമഴയ്ക്കാപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം. കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് നിന്ന പാഴ്മരം നിർത്തിയിട്ടിരുന്ന ബസിനും കാറിനും മുകളിൽ വീണ് കാറിൻ്റെ ചില്ലുകൾ തകർന്നു. സൂപ്രണ്ട് മിനിയുടെ കാറിൻ്റെ ചില്ലുകളാണ് തകർന്നത്. ഫ്ളൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ നിസാമിൻ്റെ കാറും മരം വീണ് തകർന്നു. ശക്തമായ കാറ്റിൽ നെടുംമ്പറമ്പിൽ വീടിൻ്റെ മേൽക്കൂര പറന്ന് പ്രധാനപാതയിൽ വീണത് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെടാൻ ഇടയാക്കി. പരസ്യ ബോർഡുകൾ പറന്ന് വൈദ്യുത ലൈനുകൾക്ക് മുകളിൽ വീണതിനെ തുടർന്ന് നഗരത്തിലെ വൈദ്യുത ബന്ധവും തകരാറിലായി. ആലവിള – ജനത ജംഗ്ഷൻ റോഡിൽ ക്രൗൺ ഓഡിറ്റോറിയത്തിന് സമീപം മരംവീണ് 5 ഇലട്രിക് പോസ്റ്റുകളാണ് തകർന്നത്. പത്തനാപുരം – പട്ടാഴി റോഡിലും മരം വീണ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. ശക്തമായ ഇടിമിന്നലിൽ മിക്ക വീടുകളിലെയും വൈദ്യുത ഉപകരണങ്ങൾ നശിച്ചു. പത്തനാപുരം,
പിറവന്തൂർ, പട്ടാഴി പഞ്ചായത്തുകളിൽ മഴയിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement