Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് പുനസ്ഥാപിക്കണം.ആൻ്റോ ആൻ്റണി – എംപി

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച ഹയർ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്തെ ഇല്ലാതാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിച്ച് കുട്ടികൾക്കും അധ്യാപകർക്കും വേണ്ടി ഗുണപരമായി പ്രവർത്തിച്ചിരുന്ന ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് പുനസ്ഥാപിക്കണമെന്ന് ആൻ്റോ ആൻ്റണി എം.പി ആവശ്യപ്പെട്ടു. ഹയർ സെക്കണ്ടറി കുട്ടികളുടെ അക്കാദമിക വിഷയങ്ങളിലും സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമങ്ങളും ലഹരിവ്യാപാനവും തടയാനും അച്ചടക്കം നിലനിർത്തി വിദ്യാലയങ്ങളെ മികവിനെ കേന്ദ്രങ്ങളാക്കുന്നതിനും വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല. അധ്യാപകർക്ക് ആത്മവിശ്വാസത്തോടെ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അന്തരീക്ഷം രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ എണ്ണക്കുറവിൻ്റെ പേരിൽ ഹയർ സെക്കണ്ടറി ബാച്ചുകളും അധ്യാപക തസ്തികകളും ഇല്ലാതാക്കുന്നത് അനുവദിക്കാനാവില്ലെന്നും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നതിനുള്ള അവകാശം കുട്ടികൾക്കുണ്ടെന്നും ഹയർ സെക്കണ്ടറി അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നുംആൻ്റോ ആൻ്റണി എം.പി ആവശ്യപ്പെട്ടു. കേരളത്തിൻ്റെ സമഗ്രവികസനത്തിനു നേരെ എന്നും മുഖം തിരിഞ്ഞു നിന്ന ഇടതുപക്ഷം ഭരണത്തിലിരുന്നു കൊണ്ട് വിദ്യാഭ്യാസ മേഖലയെ ക്ഷയിപ്പിക്കുകയാണ്.
അടിസ്ഥാന വർഗത്തെക്കുറിച്ച് ആണയിടുകയും സ്വകാര്യ വിദ്യാഭ്യാസ ലോബിയെ സഹായിക്കുകയും ചെയ്യുന്ന നിലപാടിൻ്റെ ഭാഗമാണ് ഖാദർ കമ്മിറ്റി ഉൾപ്പെടെയുള്ള റിപ്പോർട്ടുകളും ചർച്ചകളും.

35 വർഷത്തിലേറെയായി പൊതുവിദ്യാഭ്യാസത്തിൻ്റെ പോഷക ഘടകമായി പ്രവർത്തിച്ച ഹയർ സെക്കണ്ടറിയെ തകർക്കാനുള്ള ശ്രമം അനുവദിക്കില്ല. കേരളത്തിൽ യു.ഡി.എഫ് വിഭാവനം ചെയ്ത വിദ്യാഭ്യാസ നന്മകളെ സംരക്ഷിക്കാനുതകുന്ന രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞെന്നും വ്യാജപ്രചരണങ്ങളിലൂടെ അതിനെ മറികടക്കാൻ പിണറായി വിജയനാവില്ലെന്നും ആൻ്റോ ആൻ്റണി ഓർമ്മിപ്പിച്ചു.

കേരള ഹയർ സെക്കണ്ടറി ടീച്ചേർസ് യൂണിയൻ സംസ്ഥാന നേതൃ ക്യാംപ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement

സംസ്ഥാന പ്രസിഡൻ്റ് കെ.ടി അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ:എസ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് സമദ് പത്തനംതിട്ട,ഒ ഷൗക്കത്തലി, നിസാർ ചേലേരി, വി.കെ അബ്ദുറഹിമാൻ, പാണക്കാട് അബ്ദുൽ ജലീൽ, നുഹ്മാൻ ഷിബിലി ,കെ മുഹമ്മദ് ഷരീഫ്, പി ഷമീർ, എസ് കെ ആബിദ, പി.കെ ഷംസുദ്ദീൻ പി ബഷീർ, എൻ ബഷീർ, ഷമീം അഹമ്മദ്, സി സുബൈർ ആർ കെ ഷാഫി,അസീസ് നരിക്കിലക്കണ്ടി, കെ.കെ മുഹമ്മദ് അഷ്റഫ്, കെ ബി ലദീബ് കുമാർ, വി. പി അബ്ദു സലീം, ഡോ:പി.പി ഷാജിത, ഡോ:ഷാഹുൽ ഹമീദ്, സ്വാലിഹ് പുളിയഞ്ചാലിൽ, യു സാബു, ആസിഫ് കൊല്ലം, ഫഹദ് കൊമ്പത്ത്, നിസാമുദ്ദീൻ പനവൂർ, ഫിറോസ് ഖാൻ, ഷമീല പി എ , വി ഫൈസൽ, യാസറ സി വി എൻ ,റെമിസ, കെ സി അബ്ദുസമദ്, നിഷാദ് കരുനാഗപ്പള്ളി, ഫതാഹ് എടരിക്കോട്, അൻവർ ഒതായി, ഹക്കീം ചക്കാലക്കൽ, കെ.സി മജീദ്, എം ബഷീർ ടി മുജീബ് റഹ് മാൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement