Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

എം ഡി എം എ യും കഞ്ചാവുമായി യുവാവ് പിടിയിൽ

പത്തനംതിട്ട : എം ഡി എം എ യും കഞ്ചാവുമായി യുവാവിനെ പന്തളം പോലീസ് പിടികൂടി. പന്തളം കുരംപാല വല്ലാറ്റൂർ പുഷ്പാലയം വീട്ടിൽ കണ്ണൻ എന്ന അനന്തു ( 27) ആണ് അറസ്റ്റിലായത്. ഉപയോഗിക്കാൻ കൈവശം വച്ചിരുന്ന എം ഡി എം എയും കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു. എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ 1.15 ന് പറന്തൽ വല്ലാറ്റൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പറന്തൽ വല്ലാറ്റൂർ പബ്ലിക് റോഡിലൂടെ നടന്നുപോയ, ട്രൗസറും ഷർട്ടും ധരിച്ച യുവാവിനെ കണ്ട് സംശയം തോന്നി പോലീസ് തടഞ്ഞു നിർത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോൾ ട്രൗസറിന്റെ വലതുവശം പോക്കറ്റിൽ നിന്നും പത്രക്കടലാസ്സിൽ പൊതിഞ്ഞ നിലയിൽ 11 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന്, സിഗററ്റ് പാക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് സിപ് ലോക് കവറിൽ സൂക്ഷിച്ച നിലയിൽ .04 ഗ്രാം എം ഡി എം എയും കണ്ടെടുക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോൾ കായംകുളം ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ഉപയോഗത്തിനായി വാങ്ങിയതാണെന്ന് യുവാവ് വെളിപ്പെടുത്തി, തുടർന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. എസ് സി പി ഓ ജയൻ, സി പി ഓമാരായ എസ് അൻവർഷാ, കെ അമീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement