Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ അറസ്റ്റ് ചെയ്തു

     സംശയകരമായ സാഹചര്യത്തിൽ കണ്ടയാളെ നാട്ടുകാർ തടഞ്ഞുവച്ചതിനെതുടർന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. കോട്ടയം കൊണ്ടൂർ കാളകെട്ടി അമ്പാട്ടു വീട്ടിൽ ഫ്രാൻസിസി (41)നെയാണ് രാത്രി സംശയകരമായ സാഹചര്യത്തിൽ നാട്ടുകാർ തടഞ്ഞുവച്ചത്.

പത്തനംതിട്ട വാഴമുട്ടം പൂങ്കാവിൽ മരണപ്പെട്ടയാളുടെ സംസ്കാരചടങ്ങുകൾ ഇന്നലെ വൈകിട്ട് 5 മണിയോടുകൂടി നടക്കവേ, അവിടെ വച്ചിരുന്ന ബാഗിൽ നിന്നും പണം നഷ്ടപ്പെട്ടതായി പറയപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ സംശയമുന്നയിച്ച് ആളുകൾ ഇയാളെ തടഞ്ഞുവച്ച് പത്തനംതിട്ട പോലീസിനെ അറിയിക്കുകയായിരുന്നു.
എസ് ഐ ബിനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത്, വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.മോഷണം പോലെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാനുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ബി എൻ എസ് എസ് 170 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. സ്ഥലത്തും മറ്റും പിന്നീട് നടത്തിയ അന്വേഷണത്തിൽ അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതുപ്രകാരം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിക്ക് റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തു.

              

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement