പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം, ജില്ലയിൽ അനധികൃത ലഹരിയുൽപ്പന്നങ്ങളുടെ വില്പനയ്ക്കെതിരായ നടപടി തുടരുന്നു.
പുളിക്കീഴ് 10. 12 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായപ്പോൾ, തിരുവല്ലയിൽ 900 പാക്കറ്റ് ഹാൻസ് കൂൾ ഇനത്തിൽ പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിലായി. ജില്ലാ പോലീസ് ഡാൻസാഫ് സംഘവും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
വിൽപ്പനക്കായി വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിൽ നെടുമ്പ്രം പൊടിയാടി ചാപ്പുഴ വീട്ടിൽ ആകാശ് ബാബു (21) ആണ് 10.12 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കിടപ്പ് മുറിയിലെ കട്ടിലിൻെറ മെത്തയുടെ അടിയിൽ നിന്നുമാണ് കഞ്ചാവു കണ്ടെത്തിയത്. കൂടാതെ, ചെറുതും വലുതുമായ സിപ്പ് പ്ലാസ്റ്റിക് കവറുകൾ ഉൾകൊണ്ട പാക്കറ്റും ഉണ്ടായിരുന്നു. രാത്രി 19.15 നാണ് സംയുക്ത റെയ്ഡിൽ പോലീസ് സംഘം ഇവ പിടിച്ചെടുത്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണ്. പുളിക്കീഴ് എസ് എച്ച് ഓ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഡാൻസാഫ് സംഘത്തോടൊപ്പം , എസ് ഐ കെ സുരേന്ദ്രൻ, എസ് സി പി ഓ മനോജ് , സി പി ഓ മാരായ അലോക്, സന്ദീപ്, ശില്പ എന്നിവരും പങ്കെടുത്തു.
തിരുവല്ലയിൽ ഇന്ന് 900 പാക്കറ്റ് ഹാൻസ് ഇനത്തിൽപ്പെട്ട നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, ഒരാളെ അറസ്റ്റ് ചെയ്തു.
തിരുവല്ല മഴുവങ്ങാടിന് സമീപത്തുനിന്നും പാന്‍ മസാല വില്‍പനയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിവന്ന ഉത്തര്‍ പ്രദേശ് അസംഗഡ് ഗുലാമി ക പുര 113, ജംഗാളി ശങ്കർ മകൻ ലവ് ശങ്കര്‍( 25 ) ആണ് പിടിയിലായത്. തൊള്ളായിരം പാക്കറ്റ് ഹാന്‍സ് കൂൾ ഇനത്തിൽ പെട്ട നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഏകദേശം 80,000 രൂപ കണക്കാക്കുന്നു. ഡാൻസഫ് ടീമും തിരുവല്ല പോലീസും റെയ്ഡിൽ പങ്കെടുത്തു. ഇത്തരം ജില്ലയിൽ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Home നിരോധിതലഹരിയുൽപ്പന്നങ്ങളുടെ വില്പനയ്ക്കെതിരായ നടപടി തുടരുന്നു,പുളിക്കീഴും തിരുവല്ലയിലുമായി രണ്ട് പേരെ പിടികൂടി പോലീസ്