പത്തനംതിട്ട : പതിനേഴുകാരിയെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചു എന്നു പറഞ്ഞ വിശ്വസിപ്പിച്ച ശേഷം, വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ 19 കാരനെ ആറന്മുള പോലീസ് പിടികൂടി. കോഴഞ്ചേരി ചെറുകോൽ പുരയിടത്തിൽ വീട്ടിൽ സിബിൻ ഷിബു(19) ആണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം മെയ് 25ന് ക്ഷേത്രത്തിലേക്കും മറ്റും പോകുന്ന വഴിയിൽ വച്ച്, കഴുത്തിൽ മഞ്ഞചരട് കെട്ടി വിവാഹം കഴിച്ചു എന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം, മറ്റൊരു ദിവസമാണ് ലൈംഗികമായി പീഡിപ്പിച്ചത്. 2024 ഓഗസ്റ്റ് 18 ന് പകൽ 11 മണിക്കായിരുന്നു കുട്ടിയുടെ വീട്ടിൽ വച്ച് ബലാൽ സംഗം ചെയ്തത്.
ഇന്നലെ ശിശുക്ഷേമ സമിതിയിൽ നിന്നും വിവരം ലഭിച്ചത് പ്രകാരം, വനിതാ സെൽ എസ് ഐ വി ആശ, കോന്നി എൻട്രി ഹോമിൽ കഴിയുന്ന കുട്ടിയുടെ മൊഴി അവിടെയെത്തി രേഖപ്പെടുത്തി. തുടർന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. വിക്ടിം ലെയ്സൺ ഓഫീസറെ നിയമിക്കുകയും, വൈദ്യപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്ത ശേഷം, ശിശുക്ഷേമ സമിതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുരങ്ങു മലയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ആറന്മുള പോലീസ് ഇൻസ്പെക്ടർ വിഎസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ പോലീസ് ഇൻസ്പെക്ടറെ കൂടാതെ, എസ് ഐ വിഷ്ണു, എസ് സി പി ഓമാരായ പ്രദീപ്, താജുദീൻ, അനിൽ, ഉമേഷ്, സി പി ഓ മാരായ ജിതിൻ , വിഷ്ണു, വിഷ്ണു വിജയൻ, സൽമാൻ, എന്നിവരാണ് ഉണ്ടായിരുന്നത്.
Home പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്തശേഷം ബലാൽസംഗം ചെയ്ത 19 കാരൻ പിടിയിൽ