റിയാദ്: അന്താരാഷ്ട്ര ശുദ്ധ ഊർജ്ജ ദിനം ആഘോഷിച്ചു. സൗദി അറേബ്യയില്‍ സുസ്ഥിര ക്ലീന്‍ എനര്‍ജി ഡേയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ക്ലീന്‍ എനര്‍ജി ദിനം ആഘോഷിച്ചത്. മൂന്നാമത് അന്താരാഷ്ട്ര വാര്‍ഷിക ഇന്റര്‍നാഷണല്‍ ക്ലീന്‍ എനര്‍ജി ദിനമാണ് ഷെറാട്ടണ്‍ റിയാദ് ഹോട്ടലില്‍ വിപുലമായ് ആഘോഷിച്ചത്. ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷനും ഏഷ്യന്‍ അറബ് ചേംബര്‍ ഓഫ് കോമേഴ്സും സംഘടിപ്പിച്ച ചടങ്ങില്‍ ഐഇടിഒ ചെയർമാൻ ഡോ ആസിഫ് ഇക്ബാൽ ,ഐഇടിഒ വൈസ് ചെയര്മാന് വാലി കഷ്വി,ബസേറ ഗ്രൂപ്പ് ചെയര്മാന് എച്ച്ആര്‍എച്ച് ജനറല്‍ ഡോ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ സൗദ്, സൗദി കനേഡിയന്‍ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ ദുലൈം, ബര്‍സാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ജാബര്‍ അല്മസ്സൂദ്, എച്ച്.ഇ. ടെക്നിയന്‍ അറേബ്യ ചെയര്മാന് ഹസന് മന്‍സൂര്‍ ഫദല്‍ അല്‍ ബുവൈനൈന്‍, കെനിയ, കൊസോവോ, ഗാബോണ്‍, മ്യാന്മര്, ഉറുഗ്വേ, ചാഡ്, സിയറ ലിയോണ്‍, എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, ഇന്ത്യന്‍ എംബസ്സി കൗണ്‍സില്‍ ഫോര്‍ കോമേഴ്സ് മനു സ്മ്യതി, പ്രമുഖ വ്യവസായി എന്‍എം പണിക്കര്‍,മലയാളിയും പ്രമുഖ വ്യവസായിയുമായ ഐ2യൂ2 ചെയര്മാന് ജേക്കബ് ചെറുവള്ളിൽ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സൗദിയിൽ നിർമ്മാണം ആരംഭിക്കാൻ പോകുന്ന സ്പോർസ് യൂണിവേഴ്സിറ്റയുടെയും,റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനത്തിനായിട്ടും ഉള്ള കോൺട്രാക്ടുകളിൽ ജേക്കബ് ചെറുവള്ളിൽ ഒപ്പിട്ടു.സ്പോർസ് യൂണിവേഴ്സിറ്റയുടെ നിർമ്മാണത്തിനാവിശ്യമായ തൊഴിലാളികളെയും,സബ് കോൺട്രാക്ടര്സിനെയും ഇന്ത്യയിൽ നിന്നും കൊണ്ട് വരുന്നതിനുള്ള ധർണ പാത്രത്തിൽ ഒപ്പിട്ടത്.ലോകത്തിൽ തന്നെ ആദ്യമായിട്ട് സൗദി അറേബ്യയിക്ക് പരിചയപ്പെടുത്തിയ സ്പോർസ് യൂണിവേഴ്സിറ്റി,കൂടാതെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഹൗസിങ് പ്രോജക്ടിന്റെയും,എനർജി സെക്ടർ ഇന്ത്യ ഗവണ്മെന്റിന് കൊടുക്കുന്നതിനും,
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ആവിശ്യമായ തൊഴിലാളികളെ എടുക്കുന്നതിനുമുള്ള ധാരണ പത്രത്തിൽ ഇന്ത്യൻ എക്കണോമിക് ട്രേഡ് ഓർഗനൈസേഷനുമായിട്ട് ഐ2യു2 ചെയർമാൻ ജേക്കബ് ചെറുവള്ളി ഒപ്പിട്ടത്.

യൂത്ത് സ്പോർട്സ് പ്രോഗ്രാമിംഗ് നെറ്റ്വർക്ക് ,ഹൗസിംഗ് & റെസിഡെൻഷൽ കോംപ്ലക്സ് നിർമ്മാണത്തിനുള്ള ധാരണ പാത്രത്തിൽ ഐഇടിഒയുമായി നേരത്തെ തന്നെ ജേക്കബ് ചെറുവള്ളി ഒപ്പിട്ടിരുന്നു.

സൗദി അറേബ്യയിലെ ഏഷ്യന്‍ അറബ് ചേംബര്‍ ഓഫ് കൊമേഴ്സ് ട്രേഡ് കമ്മീഷണര്‍ ആയി ഹരീസ് ഹനീഫയെ പ്രഖ്യാപിക്കുന്ന ചടങ്ങും നടന്നു. 2023-ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി പ്രഖ്യാപിച്ച അന്താരാഷ്ട്ര ക്ലീന്‍ എനര്‍ജി ദിനം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ശുദ്ധ ഊര്‍ജ്ജം വഹിക്കുന്ന നിര്‍ണായക പങ്കിനും ആണ് ഊന്നല്‍ നല്‍കുന്നത്.