പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 31 ന് പത്തനംതിട്ട ശ്രീവത്സം ഗ്രന്റെ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ നടക്കും. പൊതുസമ്മേളനം കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ അനിയൻ എസ് കെ, ജില്ലാ വരണാധികാരി ശ്രീ രാമകൃഷ്ണൻ പാലക്കാട് തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ എല്ലാ എയ്ഡഡ് സ്കൂൾ മാനേജർമാരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.
Home പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 31 ന് പത്തനംതിട്ടയിൽ.